മമ്മൂട്ടി ചിത്രം അങ്കിളിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍! കാണൂ

By Midhun

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അങ്കിള്‍. നടന്‍ ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുഹൃത്തിന്റെ മകളുമായി മമ്മൂട്ടി അവതരിപ്പിക്കുന്ന കൃഷ്ണകുമാറിനുളള അടുപ്പവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എപ്രില്‍ 27ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും അഭിനയത്തെയും കുറിച്ചായിരുന്നു ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.

uncle movie

കംമ്രേഡ് ഇന്‍ അമേരിക്കയില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഖ്യ വേഷത്തിലെത്തുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് സംവിധായകന്‍ അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി മമ്മൂട്ടി പാടിയ പാട്ടായിരുന്നു സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നത്. ഏറെക്കാലത്തിനു ശേഷമായിരുന്നു മമ്മൂട്ടി ഒരു ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരുന്നത്.

ബിജിബാലിന്റെ സംഗീതത്തില്‍ 'എന്താ ജോണ്‍സാ കളളില്ലേ, കല്ലുമ്മക്കായില്ലേ' എന്നു തുടങ്ങുന്ന പാട്ടായിരുന്നു മമ്മൂട്ടി പാടിയിരുന്നത്. തൊബാമ,അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമെത്തിയ അങ്കിളിന് ആദ്യ ദിനം മികച്ച കളക്ഷനായിരുന്നു ലഭിച്ചിരുന്നത്. ജോയ് മാത്യു, സുരേഷ് കൃഷ്ണ, ബാബു അന്നൂര്‍, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അങ്കിള്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറനുന്നതിനിടെ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോഴിക്കോടും വയനാടുമായിട്ടായിരുന്നു അങ്കിളിന്റെ ചിത്രീകരണം നടന്നിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X