For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കുന്നു, അക്ഷമയോടെ കാത്തിരിക്കുന്നതിനിടയില്‍ മറ്റൊരു സര്‍പ്രൈസ്, കാണൂ!

  |

  മമ്മൂട്ടിയുടെ അങ്കിളാനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. ഏപ്രില്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ജോയ് മാത്യുവിന്റെ തിരക്കഥയിലൊരുക്കിയ ചിത്രം പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. സാമൂഹ്യപ്രസക്തിയുള്ള വിഷയവുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുമ്പോഴും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധബുദ്ധിയുള്ളയാളാണ് മെഗാസ്റ്റാര്‍.

  അങ്കിള്‍ ഷട്ടറിനേക്കാള്‍ മികച്ചത്, അല്ലെങ്കില്‍ പണി നിര്‍ത്തുമെന്ന് ജോയ് മാത്യുവിന്‍റെ മാസ് ഡയലോഗ്!

  അങ്കിളെത്താന്‍ നാലുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അണിയറയില്‍ അരങ്ങേറുന്നതിനിടയിലാണ് പുതിയ ടീസര്‍ എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ താരം പുറത്തുവിട്ട ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ആദ്യം പുറത്തുവിട്ടത് കൂടാതെ കഴിഞ്ഞ ദിവസം പുതിയ ടീസറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

  നിങ്ങളിതെന്ത് ഭാവിച്ചാ മമ്മുക്ക? ബൈക്കിലെത്തിയ മെഗാസ്റ്റാറിനെ കണ്ട് അമ്പരപ്പ് വിട്ടുമാറാതെ ആരാധകര്‍!

  അങ്കിള്‍ ആള്‍ അടിപൊളിയാണല്ലോ?

  അങ്കിള്‍ ആള്‍ അടിപൊളിയാണല്ലോ?

  സുഹൃത്തിന്റെ മകളുമൊത്ത് യാത്ര ചെയ്യുന്നതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. എന്താണ് ആ സംഭവമെന്നറിയാനായുള്ള ആകംക്ഷ ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. അതിനിടയിലാണ് പുതിയ ടീസര്‍ എത്തിയിട്ടുള്ളത്. അങ്കിളിനൊപ്പമുള്ള യാത്രയ്ക്കിടയിലെ രസകരമായ സംഭാഷണങ്ങളുമായാണ് പുതിയ ടീസര്‍ എത്തിയിട്ടുള്ളത്.

  കുഴപ്പക്കാരനായ അങ്കിളാണോ?

  കുഴപ്പക്കാരനായ അങ്കിളാണോ?

  ഈ അങ്കിള്‍ കുഴപ്പക്കാരനാണോയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി ഇത്തവണ എത്തുന്നതെന്ന് സംവിധായകനും സ്ഥിരീകരിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

  ജോയ് മാത്യുവിന്റെ തിരക്കഥ

  ജോയ് മാത്യുവിന്റെ തിരക്കഥ

  മികച്ചൊരു എഴുത്തുകാരനാണെന്ന് ജോയ് മാത്യു നേരത്തെ തന്നെ തെളിയിച്ചുകഴിഞ്ഞതാണ്. ഷട്ടറിന് ശേഷം അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രമാണ് അങ്കിള്‍. അദ്ദേഹത്തിന്റെ രീതിയെക്കുറിച്ച് അറിയുന്നതിനായി ഷട്ടര്‍ ഒന്നുകൂടി കാണുന്നത് നന്നായിരിക്കുമെന്നാണ് മെഗാസ്റ്റാര്‍ ആരാധകര്‍ പറയുന്നത്. ഷട്ടറിനേക്കാള്‍ മികച്ച സിനിമയായിരിക്കും ഇതെന്ന തരത്തില്‍ അദ്ദേഹവും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചിരുന്നു.

  മമ്മൂട്ടിയെ ആകര്‍ഷിച്ചത്‌

  മമ്മൂട്ടിയെ ആകര്‍ഷിച്ചത്‌

  പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവുന്ന താരമാണ് മമ്മൂട്ടി എന്ന് അദ്ദേഹം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. മുന്‍പ് കൈയ്യൊപ്പ്, കഥ പറയുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതിന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. അങ്കിളില്‍ അഭിനയിച്ചതിന് ശേഷം അദ്ദേഹം പ്രതിഫലം കൈപ്പറ്റിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സാമൂഹ്യപ്രസ്‌കതി തന്നെയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

  പുതിയ ടീസര്‍ കാണൂ

  മമ്മൂട്ടി പങ്കുവെച്ച പുതിയ ടീസര്‍ കാണൂ.

  English summary
  Mammooty shares second teaser of Uncle.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X