മമ്മൂക്ക അങ്കിളായാലും റെക്കോര്‍ഡ് ഇക്കയ്ക്ക്! പോസ്‌റ്റോ ട്രെയിലറോ ഇല്ലെങ്കിലും അങ്കിള്‍ ഹിറ്റാവും!!

Recommended Video

ട്രൈലെർ പോലും ഇറങ്ങിയിട്ടില്ല, റെക്കോർഡുമായി മമ്മൂട്ടി അങ്കിൾ | filmibeat Malayalam

നാളെ മുതല്‍ മമ്മൂക്ക നായകനായി അഭിനയിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് ചെയ്യുകയാണ്. മമ്മൂട്ടി വീണ്ടും പോലീസുകാരനായി എത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓരോ ദിവസം കഴിയുംതോറും മമ്മൂട്ടി നിരവധി സിനിമകളാണ് ഏറ്റെടുക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

സ്്ട്രീറ്റ് ലൈറ്റ്‌സിന് ശേഷം തിയറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രം അങ്കിള്‍ എന്ന സിനിമയാണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററോ, ട്രെയിലറോ ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ സിനിമയുടെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയിരിക്കുകയാണ്.

അങ്കിള്‍

അങ്കിള്‍

സ്ട്രീറ്റ് ലൈറ്റ്‌സിന് ശേഷം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്. അതിനിടെ സിനിമ ഒരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ്.

സാറ്റലൈറ്റ് അവകാശം

സാറ്റലൈറ്റ് അവകാശം

സിനിമയില്‍ നിന്നും ഇതുവരെ പോസ്റ്ററോ, ട്രെയിലറോ പുറത്ത് വന്നിട്ടില്ല. എന്നാല്‍ അതിന് മുമ്പ് തന്നെ സിനിമയുടെ സാറ്റാലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് അവകാശം വിറ്റ് പോയിരിക്കുന്നത്.

ഏറ്റവും വലിയ തുക തന്നെയാണ്...

ഏറ്റവും വലിയ തുക തന്നെയാണ്...


സമീപകാലത്ത് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് കിട്ടിയതിലും റെക്കോര്‍ഡ് തുകയാണ് അങ്കിളിന് കിട്ടിയിരിക്കുന്നത്. എന്നാല്‍ അത് എത്രയാണെന്നുള്ള കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

 റിലീസിനെത്തുന്നു..

റിലീസിനെത്തുന്നു..

കോഴിക്കോടും വയനാടും നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നതിരുന്നത്. ഷൂട്ടിംഗും മറ്റ് വര്‍ക്കുകളും പൂര്‍ത്തിയായ സിനിമ ഈ മാര്‍ച്ചില്‍ തന്നെ റിലീസിനെത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബചിത്രം

കുടുംബചിത്രം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തില്‍ ഒരു അങ്കിളിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കുടുംബ പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ 17 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

സിനിമയ്ക്ക് വേണ്ടി ജോയി മാത്യൂവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒപ്പം പ്രധാന വേഷത്തിലും താരം അഭിനയിക്കുന്നുണ്ട്. ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല, എന്നിവരാണ് മറ്റ് താരങ്ങള്‍.

ലുക്ക് മാത്രം പുറത്ത് വന്നു

ലുക്ക് മാത്രം പുറത്ത് വന്നു


ചിത്രത്തില്‍ നിന്നും ഇതുവരെ മമ്മൂട്ടിയുടെ ലുക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കറുത്ത ഓവര്‍ കോട്ട് ധരിച്ച് താടിയും മുടിയുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തെത്തിയത്. അതിനൊപ്പം ചിത്രീകരണത്തിന് വയനാട് എത്തിയപ്പോഴുള്ള മമ്മൂട്ടിയെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X