»   » അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറയാന്‍ പാടില്ല, എന്നാല്‍ മമ്മൂട്ടിയ്ക്ക് അങ്കിള്‍ ആവാം! ഇത് എന്ത് കഥ?

അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറയാന്‍ പാടില്ല, എന്നാല്‍ മമ്മൂട്ടിയ്ക്ക് അങ്കിള്‍ ആവാം! ഇത് എന്ത് കഥ?

Posted By: Teresa John
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്കെത്തിയ അന്ന രാജന്‍ എന്ന ലിച്ചി കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുയായിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയുടെയോ ദുല്‍ഖറിന്റെയോ നായികയായി അഭിനയിക്കണമെന്ന ചോദ്യമായിരുന്നു നടിയെ കുടുക്കിയത്. ദുല്‍ഖറിന്റെ നായികയും മമ്മൂട്ടി അച്ഛനുമായി അഭിനയിച്ചോട്ടെ എന്ന് തമാശയായിട്ടായിരുന്നു ലിച്ചിയുടെ വാക്കുകള്‍. എന്നാല്‍ ഇക്കാ ഫാന്‍സിനെ അത് വല്ലാതെ ബാധിച്ചിരുന്നു.

മമ്മുട്ടിയുടെ സിനിമയിലേക്ക് വിളിച്ചാല്‍ റായി ലക്ഷ്മിയ്ക്ക് നഗ്നതയും ബിക്കിനിയും വേണ്ട, കാരണം എന്താ??

ശേഷം നടി മാപ്പ് പറഞ്ഞ് രംഗത്തെത്തിയതോടെ വീണ്ടും വാര്‍ത്തകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതിനിടെ മമ്മുട്ടിയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഇത്തവണ സിനിമയുടെ പേരിലും തമാശ ഉണ്ടെന്നുള്ളതാണ് വാസ്തവം.

മമ്മൂട്ടിയുടെ സിനിമ

നിലവില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ആറ് സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതില്‍ ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

അങ്കിള്‍

ഇപ്പോഴത്തെ സാഹചര്യവുമായി സാമ്യമുള്ളതാണ് സിനിമയുടെ പേര്. അങ്കിള്‍ എന്നാണ് പേര്. കോഴിക്കോട്ട് നിന്നും ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥ നടന്‍ ജോയി മാത്യൂവിന്റേതാണ്. മമ്മൂട്ടിയും സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കാളികളായിരിക്കുകയാണ്.

സിനിമയുടെ ഇതിവൃത്തം

ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പല കാര്യങ്ങളും ചൂണ്ടി കാണിച്ചു കൊണ്ടാണ് സിനിമയുടെ കഥ ഒരുക്കുന്നത്. അണു കുടുംബത്തില്‍ ജീവിക്കുന്ന 17 വയസുള്ള പെണ്‍കുട്ടി അവളുടെ അച്ഛന്റെ സുഹൃത്തിനെ വിശേഷിക്കുന്നതാണ് അങ്കിള്‍. ആ പെണ്‍കുട്ടിയും അങ്കിളുമായിരിക്കും കേന്ദ്ര കഥാപാത്രങ്ങള്‍.

പ്രധാന കഥാപാത്രങ്ങള്‍

ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജോയി മാത്യൂ, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല, എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

നടി പറഞ്ഞത്

പ്രായം കൂടി വരുന്നതിനനുസരിച്ച് മമ്മൂട്ടി ചെറുപ്പക്കാരന്‍ ആയി വരികയാണ്. അതിനിടെയാണ് പുതുമുഖ നടി മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്ന് പറഞ്ഞതായി വാര്‍ത്ത വരുന്നത്. ഇതോടെ ഇക്കാ ഫാന്‍സ് നടിയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

മമ്മൂട്ടി അച്ഛനായി അഭിനയിച്ചോട്ടെ


അന്ന രാജന്‍ എന്ന ലിച്ചിയുടെ വാ വിട്ട് പോയ വാക്കാണ് വലിയ വിനയായി മാറിയിരുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ അന്ന രാജന്‍ ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമായി അഭിനയിച്ചോട്ടെ എന്ന് തമാശയായി പറഞ്ഞിരുന്നത്.

മാപ്പ് പറഞ്ഞ് നടി

ഇക്കാ ഫാന്‍സ് നടി വളഞ്ഞിട്ട് ആക്രമണം തുടങ്ങിയതോടെ നടി സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും താന്‍ ഒരിക്കലും മമ്മൂക്കയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

ശരിക്കും ലിച്ചി തെറ്റുകാരിയോണോ? | Filmibeat Malayalam
English summary
Uncle, the Mammootty starring family drama, is one of the most anticipated upcoming projects of Malayalam cinema. The Mammootty movie, which will mark the directorial debut of Girish Damodar, has finally started rolling.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam