For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ അങ്കിളിന്റെ ടീസറെത്തി, നെഗറ്റീവാണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ, കാണൂ!

  |
  Uncle Malayalam Movie Teaser | Official | Mammootty | Karthika Muraleedharan | Joy Mathew | HD

  മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ അങ്കിളിന്റെ ടീസര്‍ പുറത്തിറങ്ങി. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല.

  Mammootty: മമ്മൂട്ടി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും പാഷനും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍!

  മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമ കാണുന്നവരാണ് നെഗറ്റീവാണോ പോസിറ്റീവാണോയെന്ന തീരുമാനിക്കേണ്ടതെന്നായിരുന്നു സംവിധായകന്റെ മറുപടി. അതുകൊണ്ട് തന്നെ ആരാധകരുടെ ആകാംക്ഷയും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്.

  Mammootty: ബോക്‌സോഫീസിലെങ്ങും 'പരോള്‍' തരംഗം, ആദ്യദിന കലക്ഷനിലെ റെക്കോര്‍ഡ് മമ്മൂട്ടി പൊളിച്ചടുക്കി!

  മമ്മൂട്ടി അങ്കിളാവുന്നു

  മമ്മൂട്ടി അങ്കിളാവുന്നു

  കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തുന്നത്. സിനിമ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ് മമ്മൂട്ടി. വ്യത്യസ്തതയും അഭിനയ പ്രാധാന്യവുമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം പലപ്പോഴും സ്വീകരിക്കാറുള്ളത്. അടുത്തിടെയായി അദ്ദേഹത്തിന്‍രെതായി പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം ഈ വ്യത്യസ്തത പ്രകടമാണ്.

  ജോയ് മാത്യുവിന്റെ തിരക്കഥ

  ജോയ് മാത്യുവിന്റെ തിരക്കഥ

  മികച്ചൊരു എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് ജോയ് മാത്യു ഇതിനോടകം തന്നെ തെളിയിച്ചതാണ്. അദ്ദേഹം തിരക്കഥയെഴുതിയ ഷട്ടറിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയമായിരുന്നു ചിത്രം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണയും അത്തരത്തിലൊരു വിഷയവുമായാണ് അദ്ദേഹം എത്തുന്നത്.

  സുഹൃത്തിന്റെ മകള്‍

  സുഹൃത്തിന്റെ മകള്‍

  കൃഷ്ണകുമാര്‍ എന്ന കഥാപാത്രമായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷ് അങ്കിളായാണ് താരം പ്രത്യക്ഷപ്പെടുന്നത്. സുഹൃത്തിന്റെ മകളുമായി കൃഷ്ണകുമാറിനുള്ള അടുപ്പവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഇവരുടെ അടുപ്പത്തെ പലരും പ്രണയവും കാമവുമായി തെറ്റിദ്ധരിക്കുകയാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

  നെഗറ്റീവ് റോളിലായിരിക്കുമോ?

  നെഗറ്റീവ് റോളിലായിരിക്കുമോ?

  മമ്മൂട്ടി നെഗറ്റീവ് റോളിലായിരിക്കുമോ ചിത്രത്തില്‍ എത്തുന്നതെന്ന കാര്യത്തിന് തീരുമാനമാവണമെങ്കില്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തണം. ഏപ്രില്‍ 27ന് സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നത്. ശരത്ത് സന്ദിത്ത് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായ പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

  മിഡില്‍ ക്ലാസ് കുടുംബത്തിന്റെ പ്രശ്‌നം

  മിഡില്‍ ക്ലാസ് കുടുംബത്തിന്റെ പ്രശ്‌നം

  മിഡില്‍ ക്ലാസ് കുടുംബത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

  ദുരൂഹതകളുമായി ടീസര്‍

  ദുരൂഹതകളുമായി ടീസര്‍

  അങ്കിളിന്റെ കൂടെ പെണ്‍കുട്ടികളെ വിടുന്നതില്‍ തെറ്റില്ല, പക്ഷേ സ്വന്തം മകളായി കരുതുന്നവരുടെ കൂടെയേ വിടാവൂ, താനൊരമ്മയാണ് എങ്ങനെ ഉറങ്ങാന്‍ പറ്റും തുടങ്ങി അങ്കിളിനെക്കുറിച്ച് നെഗറ്റീവ് സൂചനകള്‍ നല്‍കുന്ന ടീസറാണ് പുറത്തുവന്നിട്ടുളളത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിരിക്കൊണ്ടിരിക്കുകയാണ്.

  ടീസര്‍ കാണൂ

  ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് അങ്കിളിന്റെ ടീസര്‍ പുറത്തുവിട്ടത്.

  English summary
  Uncle teaser viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X