ഉണ്ടയും മമ്മൂട്ടിയും സൂപ്പര്‍ ഹിറ്റാണ്! തൃശൂരില്‍ ആവേശത്തിരയിളക്കി മമ്മൂട്ടി, ബോക്‌സോഫീസ് തകരും!

സിനിമയുടെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ മമ്മൂട്ടിയ്ക്ക് നേരെ ഏറ്റവുമധികം കളിയാക്കാലുകള്‍ വന്ന ചിത്രമായിരുന്നു ഉണ്ട. ഈയൊരു പേര് കാരണം സിനിമയ്ക്ക് കൂടുതല്‍ പ്രമോഷന്‍ കൊടുക്കേണ്ടി വന്നിരുന്നില്ലെന്ന് വേണം പറയാന്‍. തുടക്കത്തിലെ കളിയാക്കലുകള്‍ പിന്നീടങ്ങോട്ട് കാര്യമായി തുടങ്ങി. പോസ്റ്ററുകളും ടീസറുകളും പുറത്ത് വന്നതോട് കൂടി പ്രതീക്ഷിച്ച പോലൊരു സിനിമയല്ലിതെന്ന കാര്യം ആരാധകരും മനസിലാക്കി.

ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ഏറെ കാലത്തിന് ശേഷം റിയലിസ്റ്റിക് പോലീസായി മമ്മൂട്ടി എത്തി എന്നുള്ളതാണ് സിനിമയുടെ പ്രത്യേകത. റിലീസ് ദിവസം ലഭിച്ച പ്രേക്ഷക പ്രതികരണത്തിലൂടെ സിനിമ എത്രത്തോളം വിജയത്തിലെത്തി എന്ന കാര്യം വ്യക്തമാക്കി. ഇപ്പോഴിതാ സിനിമയുടെ വിജയം ആഘോഷിക്കാന്‍ മമ്മൂട്ടിയുമെത്തിയിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കുന്ന ആഘോഷ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും തരംഗമാവുകയാണ്.

തൃശൂരിനെ ആവേശത്തിലാക്കി മമ്മൂട്ടി

തൃശൂരിനെ ആവേശത്തിലാക്കി മമ്മൂട്ടി

ഉണ്ടയുടെ വിജയം ആഘോഷിക്കാന്‍ ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയും എത്തിയിരിക്കുകയാണെന്നുള്ള വാര്‍ത്ത വന്നിരിക്കുകയാണ്. തൃശൂരിലെ ജോര്‍ജേട്ടന്‍സ് രാഗം തിയറ്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. മമ്മൂട്ടി വരുന്നുണ്ടെന്ന് അറിഞ്ഞ് ആരാധകര്‍ കൂട്ടത്തോടെയാണ് തിയറ്ററിലേക്ക് എത്തിയത്. തിയറ്ററിലും ചുറ്റുമായി നൂറ് കണക്കിന് ആളുകളെ കൊണ്ട് നിറഞ്ഞു. ഇവരുടെ നടുവില്‍ കാറില്‍ വന്നിറങ്ങിയ താരത്തിന് മമ്മൂക്കാ മമ്മൂക്കാ.. എന്ന ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ആഘോഷ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

പോലീസുകാരനായി മമ്മൂട്ടി

പോലീസുകാരനായി മമ്മൂട്ടി

കഴിഞ്ഞ ഈദിന് മുന്നോടിയായിട്ടെത്തിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോം അണിഞ്ഞെത്തിയ സിനിമയായിരുന്നു ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലീദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പതിനാലിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സംഭവിച്ച കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നിത്. ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി കേരളത്തില്‍ നിന്നും ഛത്തീസ്ഘഡിലേക്ക് പോയ പോലീസുകാരുടെ കഥയാണ് ഉണ്ടയിലൂടെ പറയുന്നത്. മാവോയിസ്റ്റുകളെ നേരിടേണ്ടി വരുന്ന ഇവര്‍ക്ക് തോക്കിലിടാന്‍ ഉണ്ട പോലുമില്ലാതെ വലയേണ്ട അവസ്ഥയായിരുന്നു. ഒത്തിരിയധികം കഷ്ടപ്പാടുകളിലൂടെ മുന്നോട്ട് പോവേണ്ടി വന്ന പാലീസുകാരുടെ നേര്‍ ജീവിതമാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

 ബോക്‌സോഫീസില്‍ തകര്‍ക്കുന്നു

ബോക്‌സോഫീസില്‍ തകര്‍ക്കുന്നു

റിലീസ് ദിവസം കേരളത്തില്‍ മാത്രം 161 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആദ്യ പ്രദര്‍ശനം കഴിഞ്ഞതോടെ സിനിമയെ കുറിച്ചുള്ള പോസീറ്റിവ് റിവ്യൂ വന്നു. പിന്നീട് സിനിമ കാണാന്‍ പ്രേക്ഷകരുടെ തിരക്കായിരുന്നു. പലയിടങ്ങളിലും ഹൗസ്ഫുള്‍ ഷോ ആയി. ഫാന്‍സും സിനിമാപ്രേമികളുമെല്ലാം സിനിമ കാണാനെത്തി. ആഴ്ചയുടെ അവസാനമായതിനാല്‍ കുടുംബ പ്രേക്ഷകരുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ ബോക്‌സോഫീസില്‍ മികച്ച സാമ്പത്തിക വരുമാനമുണ്ടാക്കാനുള്ള കാരണമായി.

കളക്ഷന്‍ റിപ്പോര്‍ട്ട്...

കളക്ഷന്‍ റിപ്പോര്‍ട്ട്...

ഉണ്ടയുടെ റിലീസ് ദിവസനം കേരളത്തില്‍ നിന്ന് മാത്രം 1.98 കോടിയോളം സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ് അടക്കം വിവിധയിടങ്ങളില്‍ സിനിമയ്ക്ക് ഗംഭീര തുടക്കമായിരുന്നു ലഭിച്ചത്. മൂന്നാം ദിനമായ ഞായറാഴ്ച കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 7 ലക്ഷത്തിന് മുകളിലാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവിടെ പ്രതിദിനം 21 ഓളം ഷോ ലഭിക്കുന്നുണ്ട്. നിലവില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം 19.96 ലക്ഷമാണ് ഉണ്ടയുടെ കളക്ഷന്‍. കാര്‍ണിവല്‍ സിനിമാസിലും തിരുവന്തപുരം പ്ലെക്‌സിലുമെല്ലാം അതിശയിപ്പിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

 താരങ്ങളെല്ലാം വിസ്മയിപ്പിച്ചു

താരങ്ങളെല്ലാം വിസ്മയിപ്പിച്ചു

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ഒരു സൂപ്പര്‍ താരം എന്നതിലുപരി കഥാപാത്രത്തിന് പ്രധാന്യം നല്‍കിയ സ്‌ക്രീന്‍ പ്രസന്‍സായിരുന്നു മമ്മൂട്ടി കാഴ്ച വെച്ചത്. മെഗാസ്റ്റാര്‍ മാത്രമല്ല ചെറിയ റോളില്‍ വന്ന് പോയ ആസിഫ് അലി അടക്കം എല്ലാവരുടെയും അഭിനയത്തിന് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍. 12 കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന ഉണ്ട മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ നിര്‍മ്മിച്ചത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X