twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷിക്കാം! മധരുരാജയ്ക്ക് പിന്നാലെ ഉണ്ടയിലൂടെ സര്‍പ്രൈസുമായി മെഗാസ്റ്റാര്‍

    |

    മധുരരാജ നൂറ് കോടി ക്ലബ്ബിലെത്തിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞ് വന്നിരിക്കുകയാണ്. ഉടന്‍ തന്നെ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. മെഗാസ്റ്റാറിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. പേര് കൊണ്ട് തന്നെ കേരളത്തില്‍ ശ്രദ്ധേയമായ ഉണ്ട ഈദിന് മുന്നോടിയായി ജൂണിലാണ് റിലീസിനെത്തുന്നത്.

    റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വരികയാണ്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ഉണ്ടയില്‍ നിന്നും പോസ്റ്റര്‍ എത്തുന്നത്. നേരത്തെ വിഷുവിന് സിനിമയിലെ ഫസ്റ്റ് ലുക്ക് വന്നിരുന്നു. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഉണ്ടയുടെ കഥ ഒരുക്കിയത്. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഉണ്ടയ്ക്കുണ്ട്.

    unda

    ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും.

    ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാനാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

    English summary
    Mammootty's Unda charecter poster releasing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X