വിഷുവിന് മമ്മൂക്കയുടെ സര്‍പ്രൈസ് ഗിഫ്റ്റ്! മധുരരാജയല്ല അതിലും മാസ് ഐറ്റം നാളെ എത്തുമെത്തുമെന്ന് താരം
മമ്മൂട്ടി നായകനായിട്ടെത്തിയ മധുരരാജ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിലും ബോക്‌സോഫീസിലും വമ്പന്‍ വിജയമായി മധുരരാജ തകര്‍ക്കുമ്പോള്‍ അതിനൊപ്പം മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് സമ്മാനം വരാന്‍ പോവുകയാണ്. മെഗാസ്റ്റാറിന്റെ ഉണ്ട എന്ന ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരികയാണ്.
ഇത്തവണത്തെ വിഷുവിന് മമ്മൂട്ടിയുടെ വക സമ്മാനമായിട്ടാണ് ഉണ്ടയില്‍ നിന്നും ഫസ്റ്റ് ലുക്ക് വരുന്നത്. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന ഉണ്ട ഇത്തവണത്തെ ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഉണ്ടയുടെ കഥ ഒരുക്കിയത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാനാണ്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.
മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഉണ്ടയ്ക്കുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.


Click it and Unblock the Notifications