ബോക്‌സോഫീസില്‍ തരംഗമായി മെഗാസ്റ്റാര്‍ ചിത്രം! 10 കോടി മറികടന്ന് ഉണ്ട? സിനിമ ഇനി ഗള്‍ഫ് രാജ്യങ്ങളിലും

By Midhun Raj

Recommended Video

ഉണ്ട 10 കോടിയിലേക്കോ? | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉണ്ട കേരളമൊട്ടൊകെ തരംഗമായി മുന്നേറുകയാണ്. ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത സിനിമ നിറഞ്ഞ സദസുകളിലാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ഇക്കൊല്ലത്തെ നാലാമത്തെ വിജയ ചിത്രമായി സിനിമ മാറിയിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണവും മമ്മൂക്കയുടെ പ്രകടനവുമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

സിനിമ കണ്ടവരെല്ലാം ഉണ്ടയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ കുതിക്കുന്നത്. ഉണ്ടയെക്കുറിച്ചുളള ലേറ്റസ്റ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒപ്പം സിനിമ ഇനി ഗള്‍ഫ്‌ രാജ്യങ്ങളിലും റിലീസിങ്ങിനൊരുങ്ങുകയാണെന്നുളള വിവരവും പുറത്തുവന്നു.

ഉണ്ടയുടെ വിജയം

ഉണ്ടയുടെ വിജയം

വലിയ പ്രൊമോഷനുകളോ ഫാന്‍സ് ഷോകളോ അധികമില്ലാതെയാണ് മമ്മൂട്ടി ചിത്രം ഇത്തവണ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മധുരരാജയിലൂടെ കൈവരിച്ച വമ്പന്‍ വിജയം മെഗാസ്റ്റാര്‍ ഉണ്ടയിലൂടെ നിലനിര്‍ത്തുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. ഒടുവില്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ഗംഭീര സിനിമ തന്നെയാണ് ഉണ്ടയെന്ന് എല്ലാവരും വിലയിരുത്തി. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നുവെന്ന് തന്നെയാണ് അധികപേരും അഭിപ്രായപ്പെട്ടിരുന്നത്.

ഖാലിദ് റഹ്മാന്‍റെ സംവിധാനം

ഖാലിദ് റഹ്മാന്‍റെ സംവിധാനം

അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഉണ്ട. മമ്മൂക്കയുടെ പ്രകടനത്തിനൊപ്പം സംവിധായകന്റെ മികവിനെയും എല്ലാവരും പ്രശംസിച്ചിരുന്നു. ആദ്യ സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് തന്റെ രണ്ടാമത്തെ ചിത്രം സംവിധായകന്‍ ഒരുക്കിയിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിച്ച യുവതാരങ്ങളെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്.

നാല് ദിനം കൊണ്ട്

നാല് ദിനം കൊണ്ട്

എട്ട് കോടി ബഡ്ജറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടി ചിത്രം ഒരുക്കിയിരുന്നത്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് ദിനം കൊണ്ട് പത്ത് കോടിക്കടുത്ത് കളക്ഷന്‍ മെഗാസ്റ്റാര്‍ ചിത്രം സ്വന്തമാക്കിയതായും അറിയുന്നു. സാധാരണ തിയ്യേറ്ററുകള്‍ക്കൊപ്പം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മികച്ച കളക്ഷനാണ് ഉണ്ടയ്ക്ക് ലഭിക്കുന്നത്. നേരത്തെ സിനിമയുടെ കൊച്ചിന്‍, മലബാര്‍, കാര്‍ണിവല്‍ മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

സൗദി അറേബ്യയില്‍ റിലീസ്

സൗദി അറേബ്യയില്‍ റിലീസ്

അതേസമയം കേരളത്തില്‍ തരംഗമായി മാറിയ സിനിമ ഇനി ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമായും ഉണ്ട മാറും. കഴിഞ്ഞ വര്‍ഷം മുതലാണ് സൗദിയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നത്. എഷ്യ പസഫിക്ക് സെന്ററുകളില്‍ ജൂണ്‍ 20നാണ് സിനിമ എത്തുന്നത്. കേരളത്തില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന സിനിമ വിദേശത്തും തരംഗമാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വലിയ വിജയമാകാനുളള കുതിപ്പിലാണ്

വലിയ വിജയമാകാനുളള കുതിപ്പിലാണ്

മധുരരാജയ്ക്ക് ശേഷം മമ്മൂക്കയുടെ കരിയറിലെ വലിയ വിജയമാകാനുളള കുതിപ്പിലാണ് നിലവില്‍ സിനിമയുളളത്. കൃഷ്ണന്‍ സേതുകുമാറായിരുന്നു മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചിരുന്നത്. മെഗാസ്റ്റാറിനൊപ്പം ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ലൂക്ക്മാന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തി. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക പോലീസ് ഓഫീസറുടെ റോളിലെത്തിയ ചിത്രം കൂടിയായിരുന്നു ഉണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X