For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ വക വിഷു സമ്മാനമെത്തി! പോലീസുകാരനായി ഇക്കയുടെ മരണമാസ് എന്‍ട്രി! ഉണ്ട മിന്നിക്കും

  |
  പോലീസുകാരനായി ഇക്കയുടെ മരണമാസ് എന്‍ട്രി

  വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം മധുരരാജ തിയറ്ററുകളില്‍ മിന്നിച്ച് കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിലും ബോക്‌സോഫീസിലും വമ്പന്‍ വിജയമായി മധുരരാജ മാറിയപ്പോള്‍ വിഷുവിന് മറ്റൊരു സര്‍പ്രൈസ് കൂടി വരാനുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മെഗാസ്റ്റാര്‍ നായകനായി റിലീസിനൊരുങ്ങുന്ന ഉണ്ട എന്ന ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്നാണ് മമ്മൂട്ടി പറഞ്ഞത്.

  കാപ്പാന്റെ ടീസർ പുറത്തിറക്കി സൂര്യയുടെയും മോഹന്‍ലാലിന്റെയും കൊടൂരമാസ്! ബോക്സോഫീസ് തകർക്കുമോ?

  ലൂസിഫറിന്റെ കളക്ഷന്‍ തന്നെ ഞെട്ടിച്ചെന്ന് വിവേക് ഓബ്രോയ്! ബോളിവുഡില്‍ ഇല്ലാത്തത് ഇതാണെന്ന് താരം!!

  ഒടുവില്‍ പറഞ്ഞ വാക്ക് പാലിച്ച് വിഷുദിനത്തില്‍ ആരാധകര്‍ക്ക് വേണ്ടി ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. രാവിലെ പത്ത് മണിക്ക് ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയായിരുന്നു ലുക്ക് പുറത്ത് വിട്ടത്. പുറത്ത് വന്ന ഉടനെ പോസ്റ്ററിന് വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫാന്‍സ് ക്ലബ്ബുകളില്‍ പോസ്റ്റര്‍ വൈറലായി.

  വിഷു സമ്മാനമായി ഉണ്ട ടീം

  മധുരരാജ തിയറ്ററുകളില്‍ തകര്‍ക്കുമ്പോള്‍ അതിനൊപ്പം മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് സമ്മാനം കിട്ടിയിരിക്കുകയാണ്. മെഗാസ്റ്റാറിന്റെ ഉണ്ട എന്ന ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാവരും കരുതിയിരുന്നത് മമ്മൂട്ടിയുടെ ലുക്ക് മാത്രമാണെന്നായിരുന്നു. എന്നാല്‍ സിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെ എല്ലാം മുന്‍നിര്‍ത്തിയുള്ള പോസ്റ്ററാണ് വന്നിരിക്കുന്നത്. പോലീസ് യൂണിഫോമില്‍ പഞ്ചറായ വാഹനത്തിന്റെ ടയര്‍ മാറ്റിയിടാന്‍ കഷ്ടപ്പെടുന്ന താരങ്ങളാണ് പോസ്റ്ററിലുള്ളത്.

   ഉണ്ട വരുന്നു

  ഉണ്ട വരുന്നു

  അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന ഉണ്ട ഇത്തവണത്തെ ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ളതാണ് ഉണ്ടയുടെ പ്രത്യേകതകളില്‍ ഒന്ന്. പുറത്ത് വന്ന പോസ്റ്ററില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം പോലീസ് യൂണിഫോമിലാണ് മമ്മൂട്ടിയും.

   വീണ്ടുമൊരു യാത്ര

  വീണ്ടുമൊരു യാത്ര

  ഉണ്ടയുടെ ഇതിവൃത്തം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പോലീസ് ഓഫീസര്‍മാരാണ് ചിത്രത്തിലുള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

   റിലീസിനൊരുങ്ങുന്നു

  റിലീസിനൊരുങ്ങുന്നു

  ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാനാണ്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

  English summary
  Mammootty's Unda first look released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X