For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുരരാജ പോലെ ഉണ്ടയും തകര്‍ക്കും! മെഗാസ്റ്റാര്‍ ചിത്രം പ്രേക്ഷകരിലേക്ക്! ജിസിസി റിലീസ് ഡേറ്റ് പുറത്ത്

  |
  ഉണ്ടയുടെ GCC റിലീസ് ഡേറ്റ് പുറത്ത്

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉണ്ട റിലീസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

  ദംഗല്‍ സംവിധായകന്റെ ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നതായി ഷെയിന്‍ നിഗം! നടന്‍ പറഞ്ഞത് കാണൂ

  മധുരരാജയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമ കഴിഞ്ഞ ദിവസം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. മധുരരാജ പോലെ ഉണ്ടയും വിജയമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. അതേസമയം ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

  ഉണ്ടയുടെ റിലീസ്

  ഉണ്ടയുടെ റിലീസ്

  മമ്മൂട്ടിയുടെ ഇത്തവണത്തെ ഈദ് റീലീസായിട്ടാണ് ഉണ്ട തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുരരാജയ്ക്ക് പിന്നാലെയെത്തിയ സിനിമയുടെ റിലീസ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഉണ്ട. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം ട്രാക്ക് മാറ്റിപിടിച്ചുകൊണ്ടാണ് സംവിധായകന്‍ ഇത്തവണ എത്തുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് ഉണ്ടയ്ക്കായി എല്ലാവരും കാത്തിരിക്കുന്നത്.

  ആദ്യ ടീസറിന് ലഭിച്ച സ്വീകാര്യത

  ആദ്യ ടീസറിന് ലഭിച്ച സ്വീകാര്യത

  ഉണ്ടയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ പങ്കുവെച്ച ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മണികണഠനായുളള മെഗാസ്റ്റാറിന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. റിയലിസ്റ്റിക് രീതിയിലുളള അവതരണമാണ് ചിത്രത്തിലെന്നുളള സൂചന നല്‍കികൊണ്ടായിരുന്നു സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്.

  ജൂണ്‍ ആറിനാണ് ചിത്രം

  ജൂണ്‍ ആറിനാണ് ചിത്രം

  അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷമുളള മമ്മൂട്ടിയുടെ വ്യത്യസ്ത പോലീസ് വേഷം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുക. ജൂണ്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മധുരരാജയ്ക്ക് ശേഷം വമ്പന്‍ റിലീസായിട്ടാകും ഉണ്ടയും തിയ്യേറ്ററുകളിലേക്ക് എത്തുക. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കിയ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് കൃഷ്ണന്‍ സേതുകുമാറാണ്.

  ജിസിസി റിലീസ്

  ജിസിസി റിലീസ്

  ജൂണ്‍ ആറിന് കേരളമൊട്ടാകെയുളള തിയ്യേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ 13നായിരിക്കും ജിസിസിയില്‍ ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയുന്നത്. ഇപ്പോള്‍ യുഎഇയില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടന്നും അറിയുന്നു. മികച്ച ആഗോള റിലീസും ഇനീഷ്യല്‍ കളക്ഷനും നേടാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ജൂണ്‍ ആറിന്റെ റിലീസ് കണക്കാക്കി സിനിമയുടെ തിയ്യേറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും

  മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും

  ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗാവ്മിക് യു ആറാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫറായ ശ്യാം കൗശ്യലാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം കൗശ്യല്‍ മലയാളത്തിലെത്തുന്ന ആദ്യ ചിത്രമാണിത്. ഹാര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും ബോളിവുഡ് അഭിനേതാക്കളും ചിത്രത്തില്‍ എത്തുന്നുണ്ട്.

  പിറന്നാള്‍ ദിനത്തില്‍ പേളിക്ക് സര്‍പ്രൈസുമായി ശ്രീനിഷ് അരവിന്ദ്! വൈറലായി വീഡിയോ! കാണൂ

  ലൂസിഫര്‍ 2 നടന്നില്ലേല്‍ മുട്ടുകാല്‍ തല്ലി ഒടിക്കുമെന്ന് ആരാധകന്‍! മറുപടിയുമായി മുരളി ഗോപി! കാണൂ

  English summary
  mammootty's unda movie gcc release date
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X