100ലധികം റിലീസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശനം! മമ്മൂട്ടി ചിത്രം ഉണ്ടയുടെ ലേറ്റസ്റ്റ് കളക്ഷന്‍!

By Midhun Raj

Recommended Video

ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഉണ്ട | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ നാലാമത്തെ വിജയ ചിത്രമായി ഉണ്ട പ്രദര്‍ശനം തുടരുകയാണ്. മധുരരാജയ്ക്ക് ശേഷമുളള മമ്മൂക്കയുടെ വലിയ വിജയങ്ങളിലൊന്നായാണ് സിനിമ മാറിയിരിക്കുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ഉണ്ട ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തതോടെ സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. മമ്മൂക്കയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഉണ്ടയെന്ന് സിനിമ കണ്ടവര്‍ വിലയിരുത്തിയിരുന്നു.

മാസ് ഹീറോ പരിവേഷമൊന്നുമില്ലാതെ പച്ച മനുഷ്യനായിട്ടാണ് ഇത്തവണ മമ്മൂക്ക എത്തിയിരുന്നത്. മമ്മൂക്കയുടെ പ്രകടനത്തോടൊപ്പം സംവിധായകന്റെ മികവിനെയും എല്ലാവരും പ്രശംസിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഉണ്ട കുതിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

100ലധികം തിയ്യേറ്ററുകളില്‍

100ലധികം തിയ്യേറ്ററുകളില്‍

ജൂണ്‍ പതിനാലിന് എത്തിയ മമ്മൂട്ടി ചിത്രം 161 സ്‌ക്രീനുകളിലായിരുന്നു റിലീസ് ചെയ്തിരുന്നത്. പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷകളൊന്നും നല്‍കാതിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ വിജയമാവുകയായിരുന്നു. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കികൊണ്ടു കൂടിയായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. അനുരാഗ കരിക്കിന്‍ വെളളം പോലെ തന്റെ രണ്ടാം സിനിമയും മികവുറ്റതാക്കാന്‍ ഖാലിദ് റഹ്മാന് സാധിച്ചു. ഛത്തീസ് ഗഢില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.

മണികണ്ഠനായുളള മമ്മൂക്കയുടെ പ്രകടനം

മണികണ്ഠനായുളള മമ്മൂക്കയുടെ പ്രകടനം

ഏട്ട് കോടി ബഡ്ജറ്റിലായിരുന്നു ഉണ്ട സംവിധായകന്‍ അണിയിച്ചൊരുക്കിയിരുന്നത്. 131 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രം യു സര്‍ട്ടിഫിക്കറ്റ് നേടിക്കൊണ്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായുളള മമ്മൂക്കയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍താരം വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. റിയലിസ്റ്റിക് രീതിയിലുളള സംഭാഷണവും സിനിമയുടെ പ്രധാന സവിശേഷതകളിലൊന്നായി മാറി.

കളക്ഷന്‍

കളക്ഷന്‍

റിലീസ് ചെയ്ത് മൂന്നാം വാരത്തില്‍ എത്തിയപ്പോഴും മികച്ച കളക്ഷന്‍ നേടികൊണ്ടാണ് ഉണ്ട മുന്നേറുന്നത്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണമുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ എല്ലാം സിനിമയ്ക്ക് ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിലെ 100ലധികം റിലീസ് കേന്ദ്രങ്ങളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നെല്ലാം

മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നെല്ലാം

അതേസമയം സിനിമയുടെ എറ്റവും പുതിയ കളക്ഷന്‍ വിവരം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. കാര്‍ണിവല്‍ സിനിമാസ് മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നെല്ലാം മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 17 ദിവസം കൊണ്ട് 1.23 കോടിയിലധികം കളക്ഷന്‍ ഉണ്ട നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17ാംദിവസം 3.18ലക്ഷം കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കാര്‍ണിവലില്‍ ആദ്യ ആഴ്ചയില്‍ 78 ലക്ഷവും രണ്ടാമത്തെ ആഴ്ചയില്‍ 35.90 ലക്ഷം കളക്ഷനുമാണ് ഉണ്ടയ്ക്ക് ലഭിച്ചത്

കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍

കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍

കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ 16 ദിവസം കൊണ്ട് 63.49 ലക്ഷത്തിലധികം കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. 69.57 ശതമാനം ഒക്യുപന്‍സിയോടെ ആണിത്. തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി 16 ദിവസം കൊണ്ട് ചിത്രം 58.83 ലക്ഷമാണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. 61% ഒക്യൂപന്‍സിയോടെയാണ് ഈ നേട്ടം. ആദ്യ ആഴ്ചയില്‍ 33.61 ലക്ഷവും രണ്ടാമത്തെ ആഴ്ചയില്‍ 20.51 ലക്ഷവുമായിരുന്നു ചിത്രം തിരുവനന്തപുരം പ്ലക്‌സുകളില്‍ നിന്നായി നേടിയത്. ഫോറം കേരളമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X