For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം പൊളിച്ചടുക്കാന്‍ മമ്മൂക്ക! ഉണ്ടയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ!

  |
  ഉണ്ടയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ! | filmibeat Malayalam

  കുട്ടനാടന്‍ ബോഗ്ലിനു ശേഷം മമ്മൂക്കയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളുമാണ് മമ്മൂക്കയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനു ശേഷം മമ്മൂക്കയുടെ മറ്റൊരു മെഗാഹിറ്റ് സിനിമയ്ക്കു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  96നു വേണ്ടി വിജയ് സേതുപതി പണം മുടക്കിയത്! ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വിശാല്‍!!

  നവാഗത സംവിധായകര്‍ക്കൊപ്പവും മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും ആണ് മെഗാസ്റ്റാറിന്റെ പുതിയ സിനിമകള്‍ ഒരുങ്ങുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും മമ്മൂക്കയാണ് നായകനാവുന്നത്. ഉണ്ട എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

  ഉണ്ട

  ഉണ്ട

  ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഉണ്ടയില്‍ പോലീസ് ഓഫീസറുടെ റോളിലാണ് മമ്മൂക്ക എത്തുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് അണിയറ പ്രവര്‍ത്തകര്‍ ഉണ്ട ഒരുക്കുന്നതെന്നാണ് വിവരം. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാകും മമ്മൂക്ക എത്തുക.

  പ്രമേയം

  പ്രമേയം

  നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് എരിയയില്‍ ഇലക്ഷന്‍ ഡ്യട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് അറിയുന്നത്. 12കോടിയോളം ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേത് എന്നാണ് അറിയുന്നത്.

  താരനിര

  താരനിര

  വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍,അര്‍ജുന്‍ അശോകന്‍, സുധി കോപ്പ,അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

  ഷൂട്ടിംഗ്

  ഷൂട്ടിംഗ്

  ഒക്ടോബര്‍ 18ഓടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നെങ്കിലും അണിയറക്കാര്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടു കൂടിയായിരുന്നു ആരാധകരില്‍ സന്തോഷമുണ്ടായത്. ആമിറിന്റെ ദംഗലിന് സംഘടനമൊരുക്കിയ ശ്യാം കൗശലാണ് മമ്മൂക്ക ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

  പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

  പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

  ഉണ്ടയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുവാനുളള സജ്ജീകരണങ്ങള്‍ മുളിയുരിലെ കാട്ടില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദനമരങ്ങള്‍ ഏറെയുളള സ്ഥലത്താണ് ഉണ്ടയുടെ ഷൂട്ടിംഗ് സജ്ജീകരണങ്ങള്‍ ഒരുക്കികൊണ്ടിരിക്കുന്നത്. ലൊക്കേഷന്‍ റെഡിയാക്കാനുളള മണല്‍ പുറത്തുനിന്നുമാണ് കൊണ്ടുവരുന്നത്.

  പ്രധാന ലൊക്കേഷനുകള്‍

  പ്രധാന ലൊക്കേഷനുകള്‍

  കാസര്‍കോഡ്,ചത്തീസ് ഗഡ്,മാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയ്യേറ്റുകളിലേക്ക് എത്തുക. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

  ഈണങ്ങളുടെ രാജകുമാരന്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷം! എംഎസ് ബാബുരാജിന്റെ പാട്ടുകളിലൂടെ ഒരു എത്തിനോട്ടം!

  ബിഗ് ബോസില്‍ തനുശ്രീയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കും! ചാനലിനെതിരെ ഭീഷണിയുമായി നവനിര്‍മ്മാണ്‍ സേന

  English summary
  mammootty's unda movie latest updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X