മധുരരാജയ്ക്ക് പിന്നാലെ ബോക്‌സോഫീസ് ഭരിക്കാന്‍ മമ്മൂട്ടിയുടെ ഉണ്ടയും തിയറ്ററുകളിലേക്ക്!
Recommended Video
ഈ വര്‍ഷം ഇതിനോടകം മൂന്ന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നാലാമത്തെ ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രമാണ് ഈദിന് മുന്നോടിയായി ജൂണ്‍ ആറിന് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതേ ദിവസം തന്നെ സിനിമ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ റിലീസ് തീയ്യതി പുറത്ത് വന്നിരുന്നില്ല.
റിലീസിനോടനുബന്ധിച്ച് ഈ ദിവസങ്ങളില്‍ ഉണ്ടയില്‍ നിന്നും ക്യാരടക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അര്‍ജുന്‍ അശോകന്‍, ഗ്രിഗറി എന്നിവരുടെയെല്ലാം പോസ്റ്ററുകള്‍ വന്നു. ഇനി മമ്മൂട്ടിയുടെ ലുക്കിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉടന്‍ തന്നെ അതും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാന്‍ തന്നെയാണ്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.
ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടയില്‍ അണിനിരക്കുന്നത്. ഇവരെല്ലാവരും തന്നെ പോലീസ് വേഷത്തില്‍ എത്തുന്നു എന്നുള്ളതാണ് ശ്രദ്ധേയം. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications