ബോക്‌സോഫീസില്‍ മിന്നിച്ച മെഗാസ്റ്റാര്‍ ചിത്രം! ഉണ്ടയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഓണത്തിന്!
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ നാലാമത്തെ വിജയ ചിത്രമായിരുന്നു ഉണ്ട. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിയലിസ്റ്റിക് അവതരണ ശൈലികൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തതും സിനിമയ്ക്ക് ഗുണകരമായി മാറി.
പേരന്‍പ്,യാത്ര, മധുരരാജ തുടങ്ങിയ സിനിമകളുടെ വമ്പന്‍ വിജയത്തിന് പിന്നാലെയായിരുന്നു ഉണ്ടയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നത്. അതേസമയം ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്ത ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ഉണ്ടയുടെ വിജയം
ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോയ പോലീസ് സംഘത്തിന്റെ കഥയായിരുന്നു ഉണ്ട പറഞ്ഞത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി കാഴ്ചവെച്ചിരുന്നത്. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിന് ശേഷം മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തിയ സിനിമ കൂടിയായിരുന്നു ഉണ്ട. മമ്മൂക്കയ്‌ക്കൊപ്പം മലയാളത്തിലെ നിരവധി യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു. റിയലിസ്റ്റിക് സംഭാഷണ ശകലങ്ങള്‍ ഉപയോഗിച്ചുകൊണ്ടുളള ഒരു അവതരണ രീതിയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്.

ട്രോളിയവര്‍ക്കെല്ലാം വായടപ്പിച്ചുളള മറുപടി
8 കോടിയോളം മുതല്‍മുടക്കിലായിരുന്നു ഉണ്ട അണിയറ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിരുന്നത്. ടൈറ്റില്‍ പ്രഖ്യാപിച്ച സമയത്ത് ട്രോളിയവര്‍ക്കെല്ലാം വായടപ്പിച്ചുകൊണ്ടുളള മറുപടിയായിരുന്നു സിനിമയൂടെ വിജയത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. ചെറിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ ആഗോള കളക്ഷനില്‍ 30കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മധുരരാജയ്ക്ക് ശേഷം ഇക്കൊല്ലം കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മമ്മൂട്ടി ചിത്രമായും ഉണ്ട മാറി.

ടെലിവിഷന്‍ പ്രീമിയര്‍
ഓണത്തിനാണ് സിനിമ ടെലിവിഷന്‍ ചാനലുകളിലും എത്തുന്നതെന്ന് അറിയുന്നു. ഓണം സമയത്ത് ഉണ്ടയ്ക്ക് എഷ്യാനെറ്റിലും കൈരളിയിലും ഒരേസമയം പ്രീമിയര്‍ ഷോകള്‍ ഉണ്ടാവുമെന്നും അറിയുന്നു.അതേസമയം സിനിമ ഇപ്പോഴും ചില റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ടെന്നാണ് അറിയുന്നത്. ഉണ്ടയെ പ്രശംസിച്ച് നേരത്തെ നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഉണ്ട കാണേണ്ട ഒരു ചിത്രം തന്നെയാണെന്നാണ് സിനിമാ നിരൂപകര്‍ അടക്കമുളളവരെല്ലാം അഭിപ്രായപ്പെട്ടത്. പോലീസുകാരുടെ യഥാര്‍ത്ഥ ജീവിതം അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

മമ്മൂക്കയുടെ പ്രകടനം
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ലൂക്ക്മാന്‍, ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, ഈശ്വരി റാവു തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കൃഷ്ണന്‍ സേതുകുമാറായിരുന്നു മെഗാസ്റ്റാര്‍ ചിത്രം നിര്‍മ്മിച്ചിരുന്നത്. 131 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രം യു സര്‍ട്ടിഫിക്കറ്റ് നേടിക്കൊണ്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനായുളള മമ്മൂക്കയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.


Click it and Unblock the Notifications











