പൃഥ്വിരാജിന് പിന്നാലെ മമ്മൂട്ടിയുമെത്തി! ആമസോണ്‍ പ്രൈമില്‍ തരംഗമായി ഉണ്ട! ആരാധകര്‍ക്ക് സന്തോഷം!
മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ഉണ്ട ആമസോണ്‍ പ്രൈമിലെത്തിയെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രഖ്യാപനം കൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയായിരുന്നു ഇത്. പത്രവാര്‍ത്തയായിരുന്നു സിനിമയ്ക്ക് പ്രചോദനമേകിയത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മണി സാര്‍ എന്ന പോലീസുകാരനായി മെഗാസ്റ്റാര്‍ ശരിക്കും ജീവിക്കുകയായിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം മെഗാസ്റ്റാറിന്റെ റിയലിസ്റ്റിക് കഥാപാത്രത്തെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. ചിത്രം എന്നാണ് ആമസോണ്‍ പ്രൈമിലേക്കെത്തുന്നതെന്ന തരത്തിലുള്ള ചോദ്യം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ലൂസിഫറിന് പിന്നാലെയായി തരംഗമാവാന്‍ ഉണ്ടയും എത്തിയിരിക്കുകയാണ് ഇപ്പോള്‍.
മമ്മൂട്ടി മാത്രമല്ല യുവതാരനിരയും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥിയായി ആസിഫ് അലിയും ചിത്രത്തിലേക്ക് എത്തിയിരുന്നു. ഈശ്വര റാവുവായിരുന്നു മമ്മൂട്ടിയുടെ ഭാര്യയായി എത്തിയത്. സംവിധായകനായ രഞ്ജിത്തും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിയേറ്ററുകളില്‍ നിന്നും മാറിയതിന് പിന്നാലെയായാണ് സിനിമ ആമസോണ്‍ പ്രൈമിലേക്ക് എത്തിയത്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറായിരുന്നു ആമസോണ്‍ പ്രൈമിന്റെ സാധ്യത കൃത്യമായി വിനിയോഗിച്ചത്. ഡിജിറ്റല്‍ റൈറ്റിലൂടെയും മികച്ച നേട്ടമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമായ ഉണ്ടയും എത്തിയിട്ടുള്ളത്. ഈ സിനിമകള്‍ക്ക് പിന്നാലെ വരാനിരിക്കുന്ന ചിത്രങ്ങളും ഇത്തരത്തില്‍ ആമസോണ്‍ പ്രൈമിലൂടെ ലഭ്യമാവുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











