For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ അടുത്ത മാസ് ഉടന്‍ തുടങ്ങും! ഉണ്ടയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പുറത്ത്!

  |

  ഈ വര്‍ഷം ഇതിനോടകം മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളാണ് റിലീസിനെത്തിയിരിക്കുന്നത്. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ പതിനാലിന് തിയറ്ററുകളിലേക്കെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗിന് കാര്യമായ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

  ചോരയും അഴക്കുമുള്ള വസ്ത്രം ധരിച്ചത് 21 ദിവസം! ഗര്‍ഭിണിയായി വേഷമിട്ടതിനെ കുറിച്ച് സംയുക്ത മേനോന്‍!!

  പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എങ്കിലും തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്രയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. അടുത്ത ആഴ്ചയോട് കൂടി മമ്മൂട്ടി ഉണ്ട എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

  കലാഭവന്‍ മണിയെ വീണ്ടും തിയറ്ററില്‍ നിന്നും കണ്ടതോടെ പൊട്ടിക്കരഞ്ഞ് ഹണി റോസ്! വീഡിയോ വൈറൽ

   ഉണ്ട

  ഉണ്ട

  സിനിമയുടെ പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ സിനിമയാണ് ഉണ്ട. പേര് കൊണ്ട് തന്നെ വ്യത്യസ്തമാക്കിയ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഉണ്ടയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഛത്തീസ്ഗഡില്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത ആഴ്ചയായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. വിവിധ പ്രീ പൊഡക്ഷന്‍സ് വര്‍ക്കുകള്‍ക്കായി സംവിധായകനായ ഖാലീദ് റഹ്മാന്‍ ഛത്തീസ്ഗഡിലെത്തിയിരിക്കുകയാണ്.

   ആക്ഷന്‍ കോമഡി ചിത്രം

  ആക്ഷന്‍ കോമഡി ചിത്രം

  ഉണ്ട ഒരു ആക്ഷന്‍ കോമഡി ചിത്രമാണെന്ന കാര്യം നിര്‍മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി പോലീസുകാരനായിട്ടാണ് അഭിനയിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്നും പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയ്ക്ക് കഥയൊരുക്കുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഹര്‍ഷാദ് ആണ് തിരക്കഥ ഒരുക്കുന്നത്.

   വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ടയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് പറയുന്നത്. നായിക ആരാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഉണ്ടയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം റഹ്മാനും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രീകരണം ആരംഭിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.

  മറ്റ് വിശേഷങ്ങള്‍

  മറ്റ് വിശേഷങ്ങള്‍

  പ്രശാന്ത് പിള്ളയാണ് സംഗീതം പകരുന്നത്. ജിഗര്‍താണ്ട, അമ്മകണക്കു, സൂര്യ ചിത്രം സൂര്യ 37 എന്നിവയുടെ ഛായഗ്രാഹകനായ ഗാവെമിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദംഗല്‍, ബജ്റാവോ മസ്താനി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ശാം കൗശല്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഒരുക്കുന്നത്. തമിഴിലെ പ്രശസ്ത നിര്‍മാതാക്കളായിരുന്ന ജെമിനി സ്റ്റുഡിയോസ്, മൂവി മില്‍ (കൃഷ്ണന്‍ സേതുകുമാര്‍) എന്നിവരാണ് നിര്‍മാണം. വിതരണം ചെയ്യുന്നത് ജെമിനി സ്റ്റുഡിയോസാണ്.

   നോര്‍ത്ത് ഇന്ത്യയിലെ ലൊക്കേഷന്‍സ്

  നോര്‍ത്ത് ഇന്ത്യയിലെ ലൊക്കേഷന്‍സ്

  ഉണ്ട ഒരുങ്ങുന്നത് വലിയ കാന്‍വാസിലാണ്. ഷൂട്ടിംഗ് കൂടുതലും വടക്കേ ഇന്ത്യയില്‍ നിന്നുമായിരിക്കും. ജാര്‍ഖണ്ഡ്, ഛത്തിസ്ഖഗണ്ഡ്, മംഗലാപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പ്രധാന ലൊക്കേഷനുകള്‍. ഒക്ടോബര്‍ ആദ്യ ആഴ്ചയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ജനുവരിയില്‍ റിലീസിനെത്തിക്കാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍.

   അണിയറയില്‍ ഒരുപാട് ചിത്രങ്ങള്‍

  അണിയറയില്‍ ഒരുപാട് ചിത്രങ്ങള്‍

  മമ്മൂക്ക ഈ വര്‍ഷം അഞ്ച് സിനിമകള്‍ റിലീസിനെത്തിച്ചിരിക്കുകയാണ്. ഒക്ടോബറില്‍ തമിഴില്‍ നിര്‍മ്മിച്ച പേരന്‍പ് റിലീസിനെത്തും. പിന്നാലെ ഡിസംബറില്‍ റിലീസിനെത്തുന്നത് തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്രയാണ്. മധുരരാജയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന മറ്റൊരു സിനിമ. ബ്രഹ്മാണ്ഡ സിനിമയായ മാമാങ്കത്തിന്റെ വലിയൊരു ഷെഡ്യൂള്‍ ഇനിയും പൂര്‍ത്തികരിക്കാനുണ്ട്. നിലവില്‍ 20 ന് മുകളില്‍ സിനിമകളാണ് മമ്മൂക്ക ഏറ്റെടുത്തിരിക്കുന്നത്.

  കേരളത്തിലെ ഏറ്റവും വലിയ തേപ്പ് ബിഗ് ബോസ് ഹൗസില്‍! തോല്‍ക്കുമെന്ന ഭയം സകല അടവുകളും പുറത്തെടുത്ത് പേളി

  English summary
  Mammootty’s 'Unda’ Pre-production works start
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X