twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിവ് തെറ്റിച്ച് മമ്മൂട്ടി! ഇക്കയുടെ റിയലിസ്റ്റിക് കഥാപാത്രത്തിന് കാത്തിരുന്നവര്‍ക്ക് നിരാശ!

    |

    എല്ലാ വര്‍ഷവും ഈദിന് മുന്നോടിയായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എത്തിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ഇത്തവണ ആ പതിവ് തെറ്റിച്ചു. ഇത്തവണയും ഈദിന് മുന്നോടിയായി ജൂണ്‍ ആറിന് റിലീസ് തീരുമാനിച്ചിരുന്ന ഉണ്ടയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. ജൂണ്‍ പതിനാലിലേക്കാണ് റിലീസ് നീട്ടിയിരിക്കുന്നത്. ഇതേ ദിവസം വേള്‍ഡ് വൈഡായി സിനിമ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. സെന്‍സറിംഗിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് റിലീസ് മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ട്.

    മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

    mammootty-s-unda

    ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

    Recommended Video

    ഉണ്ടയുടെ റിലീസ് തീയതി മാറ്റി

    ഏപ്രിലില്‍ റിലീസിനെത്തിയ മമ്മൂട്ടിയുടെ മധുരരാജ നൂറ് കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെയാണ് ഉണ്ട എത്തുന്നത്. ഈ ചിത്രത്തിലൂടെ ബോക്‌സോഫീസില്‍ മറ്റൊരു നൂറ് കോടി ചിത്രം കിട്ടുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റിലീസ് നീട്ടിയതിന്റെ വിഷമത്തിലാണ് മമ്മൂട്ടി ആരാധകര്‍. അതേ സമയം ഈ ആഴ്ച വൈറസ്, തൊട്ടപ്പന്‍, തുടങ്ങിയ മറ്റ് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തും.

    English summary
    Mammootty's Unda release postponed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X