ഈ വര്‍ഷം മമ്മൂക്കയുടെ അത്ഭുതങ്ങള്‍ മാത്രമുള്ളോ? ഡെറിക് അബ്രഹാം മാത്രമല്ല, ഉണ്ട വരുന്നതും ഞെട്ടിക്കാൻ

Recommended Video

ഡെറിക് അബ്രഹാം മാത്രമല്ല ഉണ്ട വരുന്നതും ഞെട്ടിക്കാൻ | filmibeat Malayalam

ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ വലിയ തരംഗമുണ്ടാക്കിയ ചിത്രത്തിന് ശേഷം സെപ്റ്റംബര്‍ പതിനാലിനെത്തിയ കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടി നായകനായി അഭിനയിച്ച് തിയറ്ററുകളിലെത്തിയ അവസാന ചിത്രം. പ്രതീക്ഷിച്ചിരുന്നത് പോലെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ കുട്ടനാടന്‍ ബ്ലോഗിന് കഴിഞ്ഞിരുന്നില്ല.

നിലവില്‍ മധുരരാജ, യാത്ര എന്നീ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. പിന്നാലെ ഖാലീദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും അഭിനയിക്കുന്നത്. പേരില്‍ വ്യത്യസ്തത കൊണ്ട് വന്ന് ഉണ്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഇത് മാത്രമല്ല ആരാധകര്‍ക്ക് ആവേശം നല്‍കുന്ന നിരവധി കാര്യങ്ങളാണ് സിനിമയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഉണ്ട

ഉണ്ട

പേര് കൊണ്ട് തന്നെ വ്യത്യസ്തമാക്കിയ മമ്മൂട്ടി ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഉണ്ട എന്ന് പേര് ചിലപ്പോള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നെങ്കിലും ആ പേരില്‍ തന്നെയാണ് സിനിമയെത്തുന്നത്. ഇപ്പോള്‍ ഇതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരുപാട് കാര്യങ്ങളാണ് ഇപ്പോള്‍ സിനിമയെ കുറിച്ച് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

പോലീസുകാരനായി മമ്മൂട്ടി

പോലീസുകാരനായി മമ്മൂട്ടി

ഈ വര്‍ഷമെത്തിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഉണ്ടയിലും മമ്മൂട്ടി പോലീസുകാരനായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് പറയുന്നത്. നായിക ആരാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല..

  അണിയറ വിശേഷങ്ങള്‍

അണിയറ വിശേഷങ്ങള്‍

യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയ്ക്ക് കഥയൊരുക്കുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഹര്‍ഷാദ് ആണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം പകരുന്നത്. ജിഗര്‍താണ്ട, അമ്മകണക്കു, സൂര്യ ചിത്രം സൂര്യ 37 എന്നിവയുടെ ഛായഗ്രാഹകനായ ഗാവെമിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദംഗല്‍, ബജ്‌റാവോ മസ്താനി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ശാം കൗശല്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഒരുക്കുന്നത്. തമിഴിലെ പ്രശസ്ത നിര്‍മാതാക്കളായിരുന്ന ജെമിനി സ്റ്റുഡിയോസ്, മൂവി മില്‍ (കൃഷ്ണന്‍ സേതുകുമാര്‍) എന്നിവരാണ് നിര്‍മാണം. വിതരണം ചെയ്യുന്നത് ജെമിനി സ്റ്റുഡിയോസാണ്.

വമ്പന്‍ കാന്‍വാസ്

വമ്പന്‍ കാന്‍വാസ്

വലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം കൂടുതലും വടക്കേ ഇന്ത്യയില്‍ നിന്നുമായിരിക്കും. ജാര്‍ഖണ്ഡ്, ഛത്തിസ്ഖഗണ്ഡ്, മംഗലാപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പ്രധാന ലൊക്കേഷനുകള്‍. ഒക്ടോബറോട് കൂടിയായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്. മലയാളത്തിന് പരിചയമില്ലാത്ത വേറിട്ടൊരു മേക്കിംഗാണ് ചിത്രത്തിന് വേണ്ടി ഒരുക്കുന്നതെന്നാണ് സൂചന. ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളു.

റഹ്മാന്‍ അഭിനയിക്കുന്നു...

റഹ്മാന്‍ അഭിനയിക്കുന്നു...

ഉണ്ടയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്ക്കൊപ്പം റഹ്മാനും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്നുണ്ടെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ബിജു മേനോനെ തീരുമാനിച്ചിരുന്ന വേഷത്തില്‍ റഹ്മാന്‍ അഭിനയിക്കുമെന്നാണ് വാര്‍ത്ത വന്നത്.

മമ്മൂക്കയുടെ തിരക്കുകള്‍

മമ്മൂക്കയുടെ തിരക്കുകള്‍

ഒരു സിനിമയുടെ തിരക്കുകളില്‍ നിന്നും അടുത്ത സിനിമയിലേക്ക് ഓടികൊണ്ടിരിക്കുകയാണ് മമ്മൂട്ടിയിപ്പോള്‍. നിലവില്‍ രണ്ട് സിനിമകളാണ് ചിത്രീകരണം നടക്കുന്നത്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര ഈ വര്‍ഷം ഡിസംബറില്‍ തന്നെ തിയറ്ററുകളിലേക്ക് എത്തും. പിന്നാലെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജയാണ്. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ബ്രഹ്മാണ്ഡ സിനിമയായ മാമാങ്കമാണ് ബാക്കിയുള്ളത്. ഈ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍ അടക്കം ഇരുപതോളം സിനിമകളാണ് വരാനിരിക്കുന്നത്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X