»   » 2017 മമ്മൂട്ടി സൂപ്പര്‍ വര്‍ഷമായിരിയ്ക്കും; ഏറെ പ്രതീക്ഷയോടെ എത്തുന്ന അഞ്ച് ചിത്രങ്ങളിതാ

2017 മമ്മൂട്ടി സൂപ്പര്‍ വര്‍ഷമായിരിയ്ക്കും; ഏറെ പ്രതീക്ഷയോടെ എത്തുന്ന അഞ്ച് ചിത്രങ്ങളിതാ

Posted By: Rohini
Subscribe to Filmibeat Malayalam

2016 ല്‍ ഇതുവരെ നാല് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസായത്. സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമമാണ് ആദ്യം തിയേറ്ററിലെത്തിയത്. തുടര്‍ന്ന് കസബ, വൈറ്റ്, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തു.

ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി...

നാല് ചിത്രങ്ങളും പ്രതീക്ഷിച്ച വിജയത്തിലെത്തിയില്ല എങ്കിലും, പിടിച്ചു നിന്നു. എന്തായാലും 2017 മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷയുള്ള വര്‍ഷമാണ്. അതിന് തെളിവാണ് ഈ അഞ്ച് ചിത്രങ്ങള്‍

ദ ഗ്രേറ്റ് ഫാദര്‍

2017 ല്‍ ആദ്യം തിയേറ്ററിലെത്തുന്നത് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ ആയിരിയ്ക്കും. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കാരണം ചിത്രം ന്യൂ ഇയര്‍ ആഘോഷത്തിന് വേണ്ടി മാറ്റിവച്ചു. മമ്മൂട്ടിയുടെ കലക്കന്‍ ഗെറ്റപ്പ് തന്നെയാണ് പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലുള്ള പ്രതീക്ഷ. ആഗസ്റ്റ് സിനിമാ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സ്‌നേഹ, ബേബി അനിഘ, ആര്യ, മാളവിക തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

പേരന്‍പ്

ഏറെ നാളെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമാണ് പേരന്‍പ്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് 2017 ലാണ് റിലീസ് ചെയ്യുന്നത്. ശരത് കുമാര്‍, അഞ്ജലി, കനിഹ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ പണം

രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും കൈ കോര്‍ക്കുന്ന പുത്തന്‍ പണമാണ് പിന്നെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കൊക്കെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിലവില്‍ നേരിടുന്ന നോട്ട് പ്രതിസന്ധിയാണ് ചിത്രത്തിന്റെ വിഷയം എന്നാണ് വാര്‍ത്തകള്‍. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ കാസര്‍കോട് ഭാഷയിലാണ് താരം സംസാരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.

ശ്യാംധര്‍ ചിത്രം

സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി കരാറൊപ്പിട്ടിട്ടുണ്ട്. റാഫിയും ഷാഫിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സംവിധായകന്‍ സിദ്ദിഖാണ്. പുത്തന്‍ പണം കഴിഞ്ഞാല്‍ മമ്മൂട്ടി ചെയ്യുന്നത് ഈ ചിത്രമായിരിക്കും എന്നാണ് അറിയുന്നത്.

കര്‍ണന്‍

മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണനാണ് മറ്റൊരു ചിത്രം. പി ശ്രീകുമാര്‍ എട്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥയാണ് കര്‍ണന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഈ കര്‍ണന്‍. 2017 പകുതിയോടെ കര്‍ണന്റെ ചിത്രീകരണം ആരംഭിയ്ക്കും എന്നാണ് വാര്‍ത്തകള്‍.

English summary
Mammootty’s Upcoming Movies in 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam