ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

By Aswathi

കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടില്ല, പക്ഷെ ഒക്ടേബര്‍ 23 ന് കേരളത്തില്‍ ഒരു മഴ പെയ്യും. വ്യത്യസ്തമായ ഒരു മഴത്തുള്ളിയായി പ്രേക്ഷക മനസ്സില്‍ മമ്മൂട്ടി പെയ്തിറങ്ങും. എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'വര്‍ഷം' എന്ന ചിത്രത്തിനെ കുറിച്ചാണ് പറയുന്നത്. ചിത്രം ഒക്ടോബര്‍ 23 ന് റിലീസ് ചെയ്യും.

മുപ്പത്തിയഞ്ച് വര്‍ഷത്തിനിടയില്‍ മമ്മൂട്ടിയുടെ വിവിധ ഭാവപ്പകര്‍ച്ചകള്‍ മലാളികള്‍ ആസ്വദിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് മമ്മൂട്ടി വര്‍ഷത്തിലെത്തുന്നതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രങ്ങളിലൂടെ...

രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ, മലയാള സിനിമയിലേക്ക് കയറിയ യാത്രക്കാരനാണ് രഞ്ജിത്ത് ശങ്കര്‍. വ്യത്യസ്തമായ വഴികളിലൂടെയാണ് അദ്ദേഹം എന്നും സഞ്ചരിച്ചിട്ടുള്ളത്. 'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് വര്‍ഷം

മമ്മൂട്ടിയ്ക്ക് വര്‍ഷം

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം 'മുന്നറിയിപ്പ്' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ പ്രേക്ഷകര്‍ക്ക് തിരികെ കിട്ടി. ശേഷം വന്ന 'രാജാധിരാജ'യും മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടി. സ്വാഭാവികമായും വര്‍ഷത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഈ പ്രതീക്ഷയിലാണ്.

പ്രമേയം പ്രവാസി ജീവിതം

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയയാള്‍ ഇവിടെയൊരു വ്യവസായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് വര്‍ഷം എന്ന ചിത്രത്തില്‍ രഞ്ജിത്ത് പറയുന്നത്.

നായികയായി ആശ ശരത്ത്

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

ആശാ ശരത് ആദ്യമായി നായികാ വേഷം ചെയ്യുന്ന ചിത്രമാണിത്. മുന്‍പ് മോഹന്‍ലാലിന്റെ ദൃശ്യത്തില്‍ പൊലീസ് എസ്പി യായി കയ്യടി നേടിയ ആശയ്ക്ക് ഇതിലും നല്ല വേഷം തന്നെയാണ്.

ടിജി രവി

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

നീണ്ട ഇടവേളയ്ക്ക് ശേഷം ടിജി രവി വില്ലനായി വര്‍ഷത്തിലൂടെ തിരിച്ചുവരുന്നു എന്നതും വാര്‍ത്തയാണ്

മറ്റ് താരങ്ങള്‍

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

ഗോവിന്ദ് പത്മസൂര്യ, ഇര്‍ഷാദ്, സുധീര്‍ കരമന, സുനില്‍ സുഖദ, മംമ്ത മോഹന്‍ദാസ് എന്നിവരാണു മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മാണം മമ്മൂട്ടി

ഒക്ടോബര്‍ 23 ന് കേരളത്തില്‍ 'ഒരു മഴ' പെയ്യും!

രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് ആന്റ് ബിയോണിനൊപ്പം മമ്മൂട്ടിയുടെ പ്ലേ ഹൗസും ചേര്‍ന്നാണ് വര്‍ഷം നിര്‍മിക്കുന്നത്. 'ജാവാന്‍ ഓഫ് വെള്ളിമലയില്‍' എന്ന ചിത്രമാണ് മമ്മൂട്ടി ഒടുവില്‍ നിര്‍മിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X