twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമിന്റെ 'ഐ' പേടിച്ച് മമ്മൂട്ടിയുടെ 'വര്‍ഷം' മാറ്റി

    By Aswathi
    |

    സിനിമയില്‍ ആര്‍ക്ക് എപ്പോഴാണ് നേരം തെളിയുന്നതെന്ന് പറയാന്‍ കഴിയില്ല. ഒരു ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനെന്ന സുരേഷ് ഗോപിയുടെ ഡയലോഗില്‍ ചെറിയൊരു മാറ്റം വരുത്തി പറഞ്ഞാല്‍, ഒരു ചിത്രം മതി ചിലരുടെ ജീവിതം മാറാന്‍. അങ്ങനെ മാറിയവരുടെ കൂട്ടത്തില്‍ മുന്‍ നിരയിലാണ് വിക്രം.

    ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഹോളുവുഡ് നടനെപ്പോലും ഞെട്ടിപ്പ് നിര്‍ത്തിയിരിക്കുകയാണ് വിക്രം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഒത്തിരി ചിത്രങ്ങളില്‍ വിക്രം മമ്മൂട്ടിയ്‌ക്കൊപ്പവും എത്തിയിട്ടുണ്ട്. ധ്രുവം, സൈന്യം തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലത്.

    vikram-mammootty

    ഇന്ന്, ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ സിനിമയെ പേടിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ശങ്കര്‍- വിക്രം കൂട്ടുകെട്ടിലിറങ്ങുന്ന 'എ' എന്ന ചിത്രത്തെ പേടിച്ചാണ് മമ്മൂട്ടിയെ നായകനാക്കി രഞ്ജത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷ'ത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുന്നത്.

    ഒക്ടോബര്‍ 23 നാണ് വര്‍ഷം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ 22 ന് ഐ റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വര്‍ഷത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. 22 ന് രാജ്യത്തിന് അകത്തും പുറത്തുമായി 5,000 സെന്ററുകളിലാണ് ഐ റിലീസ് ചെയ്യുന്നത്. ഐ യുടെ റിലീസ് പ്രമാണിച്ച് മറ്റ് പല ചിത്രങ്ങളുടെയും റിലീസ് മാറ്റിയിട്ടുണ്ട്.

    ഒത്തിരി പരാജയങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി 'മുന്നറിയിപ്പ്' എന്ന ചിത്രത്തിലൂടെ തിരിച്ചു കയറിയത്. അതിന് ശേഷം റിലീസായ 'രാജാധിരാജ'യുടെ ചെറിയ പരാജയം പോലും നികത്താന്‍ മുന്നറിയിപ്പിന്റെ വിജയത്തിന്റെ അലയൊലിയ്ക്ക് സാധിച്ചു. ഏറെ വിജയ പ്രതീക്ഷയോടെയാണ് വര്‍ഷം തിയേറ്ററുകളിലെത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ ഐയ്‌ക്കൊപ്പം റിലീസ് ചെയ്ത് അതിന്റെ വിജയസാധ്യത കുറയ്‌ക്കേണ്ടതില്ലെന്നാണ് അണിയറയുടെ നിലപാട്.

    English summary
    Mammootty's Varsham release date postpone because of Vikram's I
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X