twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷത്തിനെന്താണ് ഇത്രമാത്രം പ്രത്യേകത...??

    By Aswathi
    |

    വര്‍ഷം, വര്‍ഷം, വര്‍ഷം...മമ്മൂട്ടി ആരാധകര്‍ക്ക് എന്ന് മാത്രം പറഞ്ഞ് ഒതുക്കി നിര്‍ത്താന്‍ കഴിയില്ല, നല്ല സിനിമകള്‍ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകരെല്ലാം ഇന്ന് (06-11-2014) റിലീസാകുന്ന വര്‍ഷം എന്ന ചിത്രം കാത്തിരിക്കുന്നു. ആരും അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തരുതെന്ന് സംവിധായകന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമ കാണാന്‍ ഇന്ന് തിയേറ്ററിലെത്തുന്നത്.

    കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനം ഇന്ന് വര്‍ഷം പെയ്യും. ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ നല്ല നല്ല പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രമാത്രം മലയാളികള്‍ പ്രതീക്ഷിക്കാന്‍ എന്താണ് വര്‍ഷത്തില്‍ ഇത്രമാത്രമുള്ളത്. ഒന്ന് നോക്കൂ.

    തുടക്കം മുതല്‍ വാര്‍ത്തകളില്‍

    വര്‍ഷത്തിനെന്താണ് ഇത്രമാത്രം പ്രത്യേകത...??

    വര്‍ഷം പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്. പ്രചാരണമില്ലാത്ത പ്രചാരണമാണ് ചിത്രത്തില് ലഭിച്ചത്. പ്ലാസ്റ്റിക്കും ഫഌക്‌സും ഒഴിവാക്കിയുള്ള പ്രചാരണം പോലും കേരളത്തിസലെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഓഡിയോ ലോഞ്ചിലും വ്യത്യസ്തത പുലര്‍ത്തിയിരുന്നു.

    ഒരേ ഒരു മമ്മൂട്ടി

    വര്‍ഷത്തിനെന്താണ് ഇത്രമാത്രം പ്രത്യേകത...??

    മമ്മൂട്ടി എന്ന നടനിലുള്ള അതിരറ്റ സ്‌നേഹവും വിശ്വാസവുമാണ് വര്‍ഷം എന്ന ചിത്രത്തെ ഇത്രയധികം പ്രതീക്ഷിക്കാനുള്ള ആദ്യത്തെ കാരണം. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോഴെ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. മമ്മൂട്ടി നല്ലൊരു കുടുംബ നാഥന്റെ വേഷത്തില്‍ വീണ്ടും മലാളികള്‍ക്ക് മുന്നില്‍ എത്തുന്നു.

    സംവിധായകന്റെ മിടുക്ക്

    വര്‍ഷത്തിനെന്താണ് ഇത്രമാത്രം പ്രത്യേകത...??

    രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനിലുള്ള വിശ്വാസമാണ് മറ്റൊന്ന്. പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകന്‍. പിന്നീട് സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷിയും മോളി ആന്റി ദി റോക്‌സും പുണ്യാളന്‍ അഗര്‍ബത്തീസുമെല്ലാം വാണിജ്യ വിജയം നേടിയ ചിത്രങ്ങള്‍. വര്‍ഷത്തിന് വേണ്ടി കഥയും തിരക്കഥയും എഴുതുന്നതും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്.

    ആശയും മമ്മൂട്ടിയും

    വര്‍ഷത്തിനെന്താണ് ഇത്രമാത്രം പ്രത്യേകത...??

    മലയാളത്തിലെ പുതിയൊരു ജോഡികൂടെ. നല്ലൊരു നര്‍ത്തകിയാണ് ആശ ശരത്ത് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. ദൃശ്യം എന്ന ചിത്രത്തിലൂടെ മികച്ച നടിയെന്ന് തെളിയിക്കുകയും ചെയ്തു. ആശ ശരത്ത് എന്ന കുടുംബിനിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആവരഭിനയിക്കുന്ന വര്‍ഷം എന്ന ചിത്രത്തിലും വിശ്വാസമുണ്ട്

    കുടുംബ ചിത്രമാണെന്ന ഉറപ്പ്

    വര്‍ഷത്തിനെന്താണ് ഇത്രമാത്രം പ്രത്യേകത...??

    ന്യൂ ജനറേഷന്‍ സിനിമകള്‍ കണ്ടുമടുത്ത കുടുംബ പ്രേക്ഷകരാണ് വര്‍ഷത്തെ പോലൊരു ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. ഇത് കുടുംബ പ്രേക്ഷകരുടെ ആഗ്രഹമായിരുന്നു. നല്ലൊരു കുടുംബ ചിത്രമാണ് വര്‍ഷമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

    English summary
    Varsham, the much anticipated Mammootty starrer, directed by Ranjith Sankar is releasing today. Mammootty's Varsham: What Viewers Expect?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X