വേനലവധി പിടിക്കാന്‍ ഇക്കുറിയും മമ്മൂട്ടി എത്തുന്നത് പുതുമുഖ സംവിധായകനൊപ്പം, മമ്മൂട്ടിയുടെ വിഷു ചിത്രം!
വേനലവധി പിടിക്കാന്‍ ഇക്കുറിയും മമ്മൂട്ടി എത്തുന്നത് പുതുമുഖ സംവിധായകനൊപ്പം, മമ്മൂട്ടിയുടെ വിഷു ചിത്രം!
രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു പോയ വര്‍ഷം മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. ഇൗ വര്‍ഷം ആദ്യം തിയറ്ററിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് ആണ്. ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ്. ഈ വര്‍ഷം തിയറ്ററിലെത്തുന്ന ആദ്യ മൂന്ന് മമ്മൂട്ടി ചിത്രം പുതുമുഖ സംവിധായകരുടേതാണ്. മാര്‍ച്ച് 16ന് ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍, മാര്‍ച്ച് 31ന് ശരത് സ ന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.
കഴിഞ്ഞ വര്‍ഷം വിഷു ചിത്രമായി ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ദ ഗ്രേറ്റ് ഫാദര്‍ റിലീസിനെത്തിയ അതേ ദിവസം തന്നെയാണ് പരോളും റിലീസ് ചെയ്യുന്നത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ ഗ്രേറ്റ് ഫാദറിന്റെ അതേ പാത പരോളും പിന്തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശരത് സന്ദിത്. മമ്മൂട്ടിയെ കഥാപാത്രമാക്കി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യമൊരുക്കിയത് ശരത് ആയിരുന്നു. ജയിലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച കഥയാണ് ചിത്രം പറയുന്നത്. ഇനിയയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍. രണ്ട് പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി പുറത്തെത്തിയിരിക്കുന്നത്. ആദ്യ പോസ്റ്റര്‍ റിലീസിന് മുന്നേ ലീക്കായതിനേത്തുടര്‍ന്നായിരുന്നു രണ്ടാമത്തെ പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്.
ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











