ദുല്‍ഖറിന്‍റെ സിനിമയിലേക്ക് മമ്മൂട്ടിയെത്തി! ഫോട്ടോയില്‍ മകനെവിടെയെന്ന് ആരാധകരുടെ ചോദ്യം!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുകയാണ് അനൂപ് സത്യന്റെ ചിത്രത്തിനായി. സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയത്തോടെയാണ് അനൂപ് സംവിധായകനായി അരങ്ങേറുന്നത്. ഇതുവരെ പേരിട്ടിലില്ലാത്ത സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയായെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും അഭിനയിക്കുന്നുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ ഇരുവരും ഒരുമിച്ചെത്തുന്നവെന്നറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും കാത്തിരിപ്പിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മമ്മൂട്ടിക്കും സത്യന്‍ അന്തിക്കാടിനും പിന്നാലെയായി ഇവരുടെ മക്കളും സിനിമയുമായെത്തുമ്പോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് മക്കളും ആവര്‍ത്തിക്കുമോയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ശോഭനയ്ക്കും സുരേഷ് ഗോപിക്കുമൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അനൂപ് സത്യന്‍ വ്യക്തമാക്കിയിരുന്നു. ഗംഭീര വരവേല്‍പ്പായിരുന്നു ശോഭനയ്ക്ക് ലഭിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിച്ചതിന് പിന്നാലെയായാണ് കല്യാണി ഈ ചിത്രത്തിലേക്ക് എത്തിയത്.

ദുല്‍ഖറിനൊപ്പമുള്ള അനുഭവം നല്ലതായിരുന്നുവെന്നും അനൂപ് സത്യന്‍ പറഞ്ഞിരുന്നു. അഭിനേതാവിന് പുറമെ ഈ സിനിമ നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ സല്‍മാനാണ്. വേ ഫെയറര്‍ ഫിലിംസിന്‍രെ ബാനറിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍രെ സെറ്റിലേക്ക് മമ്മൂട്ടി എത്തിയിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അനൂപ് സത്യനും ഉര്‍വശിക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും പുറത്തുവന്നിരുന്നു. ഇത് കണ്ടതോടെയാണ് ദുല്‍ഖറെവിടെ എന്ന് ആരാധകര്‍ ചോദിച്ചത്. മമ്മൂട്ടി എത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിന്‍രെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നുവെന്നും അതാണ് താരത്തെ കാണാത്തതെന്നുമുള്ള മറുപടിയാണ് ആരാധകര്‍ക്ക് ലഭിച്ചത്.


Click it and Unblock the Notifications











