മമ്മൂട്ടിയുടെ വൈറ്റ് ഇഴഞ്ഞു നീങ്ങുന്നു; കലക്ഷന്റെ കാര്യത്തില്‍ ഇപ്പോഴും ഏറ്റവും പിന്നില്‍
മമ്മൂട്ടിയുടെ വൈറ്റിന് ഒട്ടും തിളക്കമില്ല എന്നാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. ഏറെ പ്രതീക്ഷയോടെ വന്ന ചിത്രത്തിന് മോശം നിരൂപണങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.
കലക്ഷന്റെ കാര്യത്തിലും ഏറെ പിന്നിലാണ് വൈറ്റ്. രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് വെറു 56 ലക്ഷം രൂപ മാത്രമാണ്. സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്ന്. നോക്കാം

രണ്ടാം ദിവസം 27 ലക്ഷമായി താഴ്ന്നു വന്നു
ആദ്യ ദിവസം 29 ലക്ഷം രൂപയാണ് വൈറ്റിന്റെ കലക്ഷന്‍. രണ്ടാം ദിവസം 27 ലക്ഷമായി താഴ്ന്നു വന്നു. ആകെ മൊത്തം 56 ലക്ഷം രൂപയാണ് കേരളത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് വൈറ്റ് നേടിയത്.

ആദ്യ ദിവസം 2.48 കോടി രൂപയാണ് കസബ കേരളത്തില്‍ നിന്നും നേടിയത്
മമ്മൂട്ടിയുടെ തൊട്ടുമുമ്പത്തെ റിലീസായ കസബ ഗംഭീര തുടക്കമായിരുന്നു കുറിച്ചത്. ആദ്യ ദിവസം 2.48 കോടി രൂപയാണ് കസബ കേരളത്തില്‍ നിന്നും നേടിയത്.

ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും ആ പ്രതീക്ഷയെല്ലാം അസ്ഥമിച്ചു
ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും ട്രെയിലറുമൊക്കെ ഇറങ്ങിയപ്പോള്‍ വൈറ്റില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും ആ പ്രതീക്ഷയെല്ലാം അസ്ഥമിച്ചു.

സമീപകാലത്തിറങ്ങിയതില്‍ മമ്മൂട്ടിയുടെ മറ്റൊരു പരാജയ ചിത്രമാണ് അച്ചാ ദിന്‍
സമീപകാലത്തിറങ്ങിയതില്‍ മമ്മൂട്ടിയുടെ മറ്റൊരു പരാജയ ചിത്രമാണ് അച്ചാ ദിന്‍. 2015 ല്‍ ഈദ് റിലീസിന് എത്തിയ ചിത്രം ആദ്യ ദിവസം വെറും 18 ലക്ഷം രൂപയാണ് നേടിയത്. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











