»   » മമ്മൂട്ടിയുടെ വൈറ്റ് ലണ്ടനില്‍ പുരോഗമിക്കുന്നു

മമ്മൂട്ടിയുടെ വൈറ്റ് ലണ്ടനില്‍ പുരോഗമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഉദയ് അനന്തന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായിയെത്തുന്ന വൈറ്റിന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുന്നു. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഇറോസ് ഇന്റര്‍നാഷ്ണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനായി പ്രവാസികളുടെ കഥ പറഞ്ഞ പത്തേമാരിയും ഇറോസ് ഇന്റര്‍നാഷണലാണ് നിര്‍മ്മിച്ചത്.

പ്രകാശ് റോയി എന്ന ബാങ്കറായാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഭാര്യ മരണപ്പെട്ടതോടെ പ്രകാശ് റോയ് യുടെ ജീവിതത്തിലേക്ക് ഒരു യുവതി കടന്ന് വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് വൈറ്റ് എന്ന ചിത്രത്തിലൂടെ പറയുന്നത്.

mammootty

ലണ്ടനിലെ ചിത്രീകരണത്തിന് ശേഷം കൊച്ചി, ബാംഗ്ലൂര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ഉദയ് അനന്തന്‍, നന്ദിനി വത്സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

രാഹുല്‍ ചന്ദ്രനാണ് വൈറ്റിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗണേശ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പ്രണയകാലം, കേരള കഫേ എന്നിവയാണ് ഉദയ് അനന്തന്റെ മുന്‍ ചിത്രങ്ങള്‍.

English summary
Mammootty's White began filming in London in November 10. We hear that the team is planning to have a 25-day schedule and should be back to Kerala by Dec 5.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam