ടൂലയും ലൂലയുമായി അവരെത്തുന്നു! അജു വര്‍ഗീസിന്‍റെ ഭാര്യയുടെ സംരംഭത്തിന് ആശംസ നേര്‍ന്ന് മമ്മൂട്ടി!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് അജു വര്‍ഗീസ്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചാണ് താരം മുന്നോട്ട് പോവുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു അജു വര്‍ഗീസ് തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ അസോസിയേറ്റായും നിര്‍മ്മാതാവായും അജു എത്തിയിരുന്നു. പുറമേ കാണുന്നത് പോലെ അത്ര എളുപ്പമല്ല അസോസിയേറ്റിന്റെ ജോലി എന്ന് തിരിച്ചറിഞ്ഞത് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയാണെന്ന് അജു പറഞ്ഞിരുന്നു. നായകനായ നിവിന്‍ പോളിയെ സെറ്റിലെത്തിക്കാനായി ചില്ലറ പെടാപ്പാടായിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.
അഭിനയിക്കുന്ന താരങ്ങള്‍ക്കൊപ്പം മികച്ച കെമിസ്ട്രിയാണ് അജു പുറത്തെടുക്കാറുള്ളത്. നിവിന്‍-അജു വര്‍ഗീസ് കോംപോ ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ അവര്‍ക്കൊപ്പമായിരുന്നു. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലുമെല്ലാം ഏറെ മുന്നിലാണ് ഇരുവരും. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ് അജുവാണ്. നയന്‍താരയും നിവിന്‍ പോളിയുമാണ് നായികനായകന്‍മാരായി എത്തുന്നത്. മമ്മൂട്ടി ചിത്രമായ മധുരരാജയായിരുന്നു അജുവിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ലേറ്റസ്റ്റ് സിനിമ. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അജു വര്‍ഗീസ് ട്രോളര്‍മാരേയും വെല്ലുന്ന തരത്തിലുള്ള ട്രോളുകളുമായും എത്താറുണ്ട്. ഭാര്യ അഗസ്റ്റീന വര്‍ഗീസിന്റെ പുതിയ സംരംഭമായ ടടൂല ലൂല കിഡ്‌സ് ബോട്ടീക്കിനെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം താരം വാചലനായത്. സോഷ്യല്‍ മീഡിയയിലൂടെ നിമിശനേരം കൊണ്ടായിരുന്നു ഇക്കാര്യം വൈറലായി മാറിയത്. മമ്മൂട്ടിയടക്കം നിരവധി പേരാണ് അഗസ്റ്റീനയ്ക്കും അജുവിനും ആശംസകളുമായി എത്തിയിട്ടുള്ളത്. മമ്മൂക്കയ്ക്ക് നന്ദി അറിയിച്ച് അജുവും എത്തിയിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications