ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിച്ച യാത്ര! മമ്മൂട്ടിയുടെ 100 കോടി ഉറപ്പിക്കാമോ? ഇതുവരെ ചിത്രം നേടിയത്

Recommended Video

ആദ്യ 100 കോടി നേടാൻ മമ്മൂക്കയുടെ യാത്ര

മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന പതിവ് സ്വീകാര്യതയല്ല മറിച്ച് അദ്ദേഹത്തിന് മുന്നില്‍ സിനിമാലോകം സ്തബ്ധരായി നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മലയാളികള്‍ മാത്രമല്ല തമിഴകവും തെലുങ്ക് പ്രേക്ഷകരുമൊക്കെ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് താരം തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയത്. പേരന്‍പിന് പിന്നാലെ തന്നെ യാത്രയും കൂടി എത്തിയപ്പോള്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മസ്സും ക്ലാസുമൊക്കെ തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

തിരക്കുകള്‍ക്കിടയില്‍ അന്യഭാഷാ ചിത്രങ്ങള്‍ സ്വീകരിക്കാനുള്ള സമയമില്ലെന്നും മറ്റാരെയെങ്കിലും വെച്ച് സിനിമ പൂര്‍ത്തീകരിക്കാനുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ അമുദവനെ അവതരിപ്പിക്കാന്‍ അദ്ദേഹം തന്നെ വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു റാം. എത്ര കാലം കഴിഞ്ഞാലും അമുദവനായി താരം മതിയെന്നായിരുന്നു സംവിധായകന്റെ നിലപാട്. ഭിന്നശേഷിക്കാരിയായ മകളുടെ പിതാവായി ജീവിക്കുകയായിരുന്നു അദ്ദേഹം. വൈഎസ്ആറിന്‍രെ ബയോപിക് ഒരുക്കുമ്പോള്‍ നായകനായി മമ്മൂട്ടി തന്നെയെന്ന നിലപാടിലായിരുന്നു മഹി വി രാഘവ്. അദ്ദേഹത്തിന്റെ വാശിയും വിജയിച്ചിരിക്കുകയാണ് ഇപ്പോള്‍. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമയുടെ കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ബോക്‌സോഫീസിലെ കുതിപ്പ്

ബോക്‌സോഫീസിലെ കുതിപ്പ്

പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് മമ്മൂട്ടിയുടെ സിനിമകള്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ലെന്നായിരുന്നു മഹി വി രാഘവ് പറഞ്ഞത്. യാതൊരു പരിചയവുമില്ലാത്ത സംവിധായകന് അദ്ദേഹം ഡേറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര പ്രകടനമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

റെക്കോര്‍ഡുകള്‍ വഴിമാറും

റെക്കോര്‍ഡുകള്‍ വഴിമാറും

ഇതുവരെയുള്ള പല റെക്കോര്‍ഡുകളും മമ്മൂട്ടിക്കായി വഴി മാറുമെന്നുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യാത്ര ചരിത്രമായി മാറുമെന്ന് തന്നെയായിരുന്നു ആരാധകരും പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമ റെക്കോര്‍ഡുകള്‍ ഭേദമിച്ച് കുതിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. റിലീസ് ദിനത്തില്‍ സിനിമ കാണുന്നത് മാത്രമല്ല ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്.

ആദ്യദിനത്തില്‍ നേടിയത്?

ആദ്യദിനത്തില്‍ നേടിയത്?

റിലീസ് ചെയ്ത് ഒരുദിവസം കഴിയുന്നതിനിടയില്‍ത്തന്നെ സിനിമയുടെ പ്രകടനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഗംഭീര സ്വീകരണമാണ് ലഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും കൃത്യമായ കണക്ക് ലഭിച്ചിരുന്നില്ല. 6.90 കോടി രൂപയാണ്് വേള്‍ഡ് വൈഡ് കലക്ഷനായി ലഭിച്ചതെന്ന് നിര്‍മ്മാതാവായ വിജയ് ചില്ല സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തും മികച്ച സ്വീകരണം

വിദേശത്തും മികച്ച സ്വീകരണം

റിലീസ് ചെയ്തയിടങ്ങളില്‍ നിന്നെല്ലാം സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയവിടങ്ങളില്‍ നിന്നും ഗംഭീര സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയര്‍ തന്നെ യാത്ര മാറ്റി മറിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലും നേരത്തെയുണ്ടായിരുന്നു. ഇതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗംഭീര പിന്തുണയാണ് യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 വൈഎസ്ആര്‍ പുനരവതരിച്ചു

വൈഎസ്ആര്‍ പുനരവതരിച്ചു

ആന്ധപ്രദേശിന്റെ എക്കാലത്തെയും മികച്ച ജനനായകരിലൊരാളായ വൈഎസ്ആറിന്‍രെ പദയാത്രയുമായെത്തിയ യാത്രയുടെ വരവിനെ മികച്ച രീതിയിലാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഗംഭീര ആഘോഷങ്ങള്‍ സംഘടിപ്പിച്ചും മെഗാസ്റ്റാറിന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തിയുമൊക്കെയാണ് ആഘോഷം. സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ വൈഎസ്ആര്‍ പുനരവതരിച്ചുവെന്നായിരുന്നു തെലുങ്ക് ജനത പറഞ്ഞത്. അദ്ദേഹത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ മെഗാസ്റ്റാറിന് കഴിഞ്ഞുവെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇടവേളയ്ക്ക് ശേഷം

ഇടവേളയ്ക്ക് ശേഷം

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്കെത്തിയത്. സ്വാതികിരണത്തിലായിരുന്നു അദ്ദേഹം നേരത്തെ അഭിനയിച്ചത്. മമ്മൂട്ടിയുടെ നായികമാരിലൊരാളായ സുഹാസിനിയും ഇത്തവണത്തെ വരവില്‍ ഒപ്പമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 26 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്.

100 കോടി ക്ലബില്‍

100 കോടി ക്ലബില്‍

മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായി യാത്ര മാറുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്. 100 കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ് ചിത്രമെന്നാണ് വിലയിരുത്തല്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ഇതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ കുതിപ്പാണ് ഇപ്പോള്‍ കാണുന്നത്.

ജഗന്റെ അഭിനന്ദനം

ജഗന്റെ അഭിനന്ദനം

വൈഎസ്ആറിന്റെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡി ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കും സംഘത്തിനും അഭിനന്ദനമെന്നായിരുന്നു അദ്ദേഹത്തിന്‍രെ ട്വീറ്റ്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈഎസ്ആറിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് സിനിമ ഇഷ്ടമാവുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X