വൈഎസ് ആറായുളള വേഷപ്പകര്‍ച്ചയില്‍ മമ്മൂക്ക! വൈറലായി ലൊക്കേഷന്‍ ചിത്രം! കാണൂ
ചരിത്ര കഥാപാത്രങ്ങളായി സെല്ലുലോയ്ഡില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുളള താരമാണ് മമ്മൂട്ടി. ഡോ ബാബാ സാഹിബ് അംബേദ്കര്‍, പഴശ്ശിരാജ പോലുളള സിനിമകളിലെല്ലാം തന്നെ മമ്മൂക്കയുടെ പ്രകടനം പ്രേക്ഷകര്‍ കണ്ടതാണ്. ബി ആര്‍ അംബേദ്കറിനെ മികവുറ്റതാക്കിയതിന് അദ്ദേഹത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
മമ്മൂക്ക അഭിനയിക്കുന്ന പുതിയ ചിത്രം യാത്രയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് യാത്ര. വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മമ്മൂക്കയുടെതായി പുറത്തിറങ്ങിയ ഒരു ലൊക്കേഷന്‍ പിക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

യാത്ര
ആന്ധ്രപ്രദേശിലെ ജനകീയനായ മുന്‍മുഖ്യമന്ത്രി വൈഎസ്ആറിന്റെ ജീവിതകഥയാണ് യാത്രയില്‍ പറയുന്നത്. യാത്രയിലെ കഥാപാത്രത്തിനായി മമ്മൂക്കയെ തന്നെ തിരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂക്ക തെലുങ്കില്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് യാത്ര. 1999 മുതല്‍ 2004വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2004ല്‍ വൈഎസ് ആര്‍ നടത്തിയ പദയാത്രയും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ്. മഹി വി രാഘവാണ് വൈഎസ് ആറിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
യാത്രയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്ലുക്കില്‍ വ്യത്യസ്ഥമാര്‍ന്നൊരു ഗെറ്റപ്പിലായിരുന്നു മമ്മൂക്കയെ കാണിച്ചിരുന്നത്. നീളമുളള കുര്‍ത്തയും മുണ്ടും ധരിച്ചായിരുന്നു മമ്മൂക്ക ഫസ്റ്റ്‌ലുക്കില്‍ എത്തിയിരുന്നത്. ആരാധകരും സിനിമാ പ്രേമികളുമെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളായിരുന്നു ഫസ്റ്റ്‌ലുക്കിനെകുറിച്ച് പങ്കുവെച്ചിരുന്നത്.

തെലുങ്കിലെ മൂന്നാമത്തെ ചിത്രം
സ്വാതി കിരണം എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂക്ക ആദ്യമായി തെലുങ്കില്‍ എത്തിയിരുന്നത്. കെ വിശ്വാനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം 1992ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആനന്ദ് രാം ശര്‍മ്മ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിച്ചിരുന്നത്. പിന്നീട് ഉമാ മഹേശ്വര റാവു, കോടി രാമകൃഷ്ണ തുടങ്ങിയ സംവിധായകരുടെ ചിത്രത്തിലും മമ്മൂക്ക അഭിനയിച്ചിരുന്നു. മഹാനടിയില്‍ ദു്ല്‍ഖര്‍ വിസ്മയിപ്പിച്ചതു പോലെ തെലുങ്കില്‍ മമ്മൂക്കയും തിളങ്ങുമെന്നാണ് സിനിമ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

മമ്മൂക്കയെ സ്വീകരിച്ച് സഹപ്രവര്‍ത്തകര്‍
സിനിമ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനായി ഹൈദരാബാദിലെത്തിയ മമ്മൂക്കയെ സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത് ശ്രദ്ധേയമായിരുന്നു. ആട്ടവും പാട്ടുമായിട്ടാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് സ്വീകരിച്ചത്. മമ്മൂക്കയ്ക്ക് തെലുങ്കില്‍ കിട്ടിയ സ്വീകരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ലൊക്കേഷന്‍ പിക്
യാത്ര ഷൂട്ടിംഗിന്റെ രണ്ടാം ദിവസം മമ്മൂക്ക പങ്കുവെച്ചൊരു ചിത്രം സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മമ്മൂക്ക ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹൈദരാബാദിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്. 30 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ വൈഎസ് ആറിന്റെ ജീവിതം വെളളിത്തിരയിലെത്തിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
ചിത്രം കാണൂ
ചിത്രം കാണൂ


Click it and Unblock the Notifications