ഇക്കൊല്ലം മരണമാസ്സായി മമ്മൂട്ടി മിന്നിക്കും! മെഗാസ്റ്റാറിന്റെ പിറന്നാളിന് മുന്‍പ് മറ്റൊരു സര്‍പ്രൈസ്

2018 ലെ ഏട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ നാലോളം സിനിമകളാണ് മമ്മൂട്ടി നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. അവാസനമെത്തിയ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. 75 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ സിനിമ വരും ദിവസങ്ങളില്‍ വലിയൊരു റെക്കോര്‍ഡിലേക്കായിരിക്കും എത്തുക.

ഒരു കുട്ടനാടന്‍ ബ്ലോഗാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം. ഇക്കൊല്ലം ഇനിയും ഒരുപാട് സിനിമകള്‍ വരാനുണ്ടെങ്കിലും സെപ്റ്റംബര്‍ 7 എന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മെഗാസ്റ്റാറിന്റെ പിറന്നാളിന് മുന്നോടിയായി മറ്റൊരു സര്‍പ്രൈസ് സമ്മാനം കൂടി അതിന് മുന്‍പ് ആരാധകരിലേക്ക് എത്തുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത.

 മെഗാസ്റ്റാറിന്റെ ജന്മദിനം

മെഗാസ്റ്റാറിന്റെ ജന്മദിനം

പ്രിയതാരങ്ങളുടെ പിറന്നാള്‍ ഏറ്റവുമധികം ആഘോഷിക്കുന്നത് ആരാധകരാണ്. 1951 സെപ്റ്റംബര്‍ 7 നായിരുന്നു മമ്മുട്ടി ജനിച്ചത്. ഇക്കൊല്ലവും സെപ്റ്റംബര്‍ 7 ന് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകരിപ്പോള്‍. മെഗാസ്റ്റാറിന്റെ പിറന്നാള്‍ ഇത്തിരി വ്യത്യസ്തമാക്കാനുളള തയ്യാറെടുപ്പുകള്‍ ഫാന്‍സ് അസോസിയേഷനുകള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി മമ്മൂട്ടിയും പിറന്നാള്‍ ദിനത്തില്‍ ചില സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തിരികെ കൊടുക്കാറുണ്ട്.

 മറ്റൊരു സമ്മാനം

മറ്റൊരു സമ്മാനം

ഇത്തവണത്തെ പിറന്നാളിനും എന്തെങ്കിലും സര്‍പ്രൈസ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അതിന് മുന്‍പ് മറ്റൊരു കാര്യം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയില്‍ നിന്നും സമര ശങ്കം എന്ന ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്യുകയാണ്. സെപ്റ്റംബര്‍ രണ്ടിന് രാവിലെ 7 മണിയ്ക്കാണ് സിനിമയില്‍ നിന്നും വീഡിയോ പുറത്ത് വരുന്നത്. ഇക്കാര്യം മമ്മൂട്ടി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്.

 മമ്മൂട്ടിയുടെ കരിയര്‍

മമ്മൂട്ടിയുടെ കരിയര്‍

1971 ല്‍ സിനിമയിലെത്തിയ മമ്മുട്ടി ഇതിനകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം നാലോളം സിനിമകള്‍ റിലീസിനെത്തി. ഇനി റിലീസിനൊരുങ്ങുന്നതായി നിറയെ സിനിമകളുമുണ്ട്. അത് മാത്രമല്ല ഇരുപതോളം സിനിമകളാണ് മമ്മൂക്ക നായകനായി അഭിനയിക്കുന്നതിനായി ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കാലത്തൊന്നും മമ്മൂക്കയ്ക്ക് ഡേറ്റ് ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മെഗാസ്റ്റാര്‍ വീണ്ടും സിനിമകള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളും വന്ന് കൊണ്ടിരിക്കുകയാണ്.

പ്രായത്തെ തോല്‍പ്പിച്ചുള്ള യാത്ര

പ്രായത്തെ തോല്‍പ്പിച്ചുള്ള യാത്ര

സൗന്ദര്യം, പ്രായം, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് താരങ്ങള്‍ക്ക് അടിസ്ഥാനമായി വേണ്ടത്. താരങ്ങള്‍ക്ക് പ്രായം കൂടി വരുമ്പോള്‍ അതിനനുസരിച്ചുള്ള കഥാപാത്രങ്ങളിലും മാറ്റം വരും. ചിലര്‍ സിനിമയില്‍ നിന്നു തന്നെ മാറി നില്‍ക്കും. ഇക്കാര്യത്തില്‍ മമ്മൂട്ടി ഭാഗ്യവാനാണ്. പ്രായത്തെ ഗ്ലാമറ് കൊണ്ട് അതിജീവിക്കാനുള്ള മാജിക് ഇക്ക സ്വന്തമാക്കിയിരിക്കുകയാണ്. 67 വയസുള്ള മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ യുവനായകനാണെന്ന് വേണമെങ്കില്‍ പറയാം.

ഗ്ലാമറ് കൂടുന്ന അസുഖമാണ്

ഗ്ലാമറ് കൂടുന്ന അസുഖമാണ്

മമ്മൂട്ടിയ്ക്ക് ഗ്ലാമറ് കൂടുന്ന അസുഖമാണെന്നാണ് ചിലര്‍ പറയുന്നത്. മമ്മൂക്ക ഓരോ പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഒരു വയസ് വീതം കുറഞ്ഞ് വരികയാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ പിറന്നാളിനോടുനുബന്ധിച്ചും ഇതേ ഡയലോഗ് കേള്‍ക്കാമെന്നുള്ളതാണ് വസ്തുത.

 യാത്ര അതിശയിപ്പിക്കും..

യാത്ര അതിശയിപ്പിക്കും..

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലഭിനയിക്കുന്നുണ്ടെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ തെലുങ്ക് സിനിമയിലൂടെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയാവുന്നത്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ അദ്ദേഹത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ചിത്രീകരണം പകുതിയായിരിക്കുന്ന സിനിമ മഹി രാഘവാണ് സംവിധാനം ചെയ്യുന്നത്. യാത്രയിലൂടെ തെലുങ്ക് സിനിമാലോകത്തെ കൈയടക്കാനുള്ള മമ്മൂട്ടിയുടെ തിരിച്ച് വരവാണ്. ഇതിനകം സിനിമയില്‍ നിന്നും പോസ്റ്ററുകളും ടീസറുകളും പുറത്തിറക്കി ഇക്ക ഞെട്ടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X