തെലുങ്ക് കീഴടക്കാന്‍ മമ്മൂക്കയുടെ വരവ്! വമ്പന്‍ റിലീസിങ്ങിനൊരുങ്ങി യാത്ര! ആദ്യ റിലീസ് അമേരിക്കയില്‍

By Prashant V R

മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്ര റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനവേളമുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം ഗംഭീര വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു.

യാത്രയുടെ ട്രെയിലറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. മോഹന്‍ലാലിന്റെ ഒടിയനു പിന്നാലെയാണ് മമ്മൂക്കയുടെ യാത്രയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായിരുന്ന സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. സിനിമയുടെ റിലീസ് സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി ഓണ്‍ലൈനില്‍ പുറത്തുവന്നിരുന്നു.

യാത്രയുടെ റിലീസ്

യാത്രയുടെ റിലീസ്

ഡിസംബര്‍ 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തമിഴ് പതിപ്പ് തന്നെയായിരിക്കും കേരളത്തിലും പ്രദര്‍ശനത്തിനെത്തുകയെന്നാണ് അറിയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയായിരുന്നു യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരന്നുന്നത്. കേരളത്തിലും വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നാണ് അറിയുന്നത്.

അദ്യമെത്തുക അമേരിക്കയില്‍

അദ്യമെത്തുക അമേരിക്കയില്‍

ചിത്രം ഡിസംബര്‍ 20ന് അമേരിക്കയിലായിരിക്കും ആദ്യം പ്രദര്‍ശനത്തിനെത്തുക. തെലുങ്ക് ബയോപിക്ക് ചിത്രം മഹാനടിയുള്‍പ്പെടെയുളള നിരവധി ബ്ലോക്ക് ബസ്റ്ററുകള്‍ അമേരിക്കയില്‍ റിലീസ് ചെയ്ത നിര്‍വാണ സിനിമാസാണ് യാത്രയും യുഎസില്‍ റിലീസ് ചെയ്യുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്ക തെലുങ്കിലെത്തിയ യാത്രയ്ക്ക് തെലുങ്ക് സിനിമാ ലോകം കാണാനിരിക്കുന്ന എറ്റവും വലിയ റിലീസ് തന്നെയായിരിക്കും അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് അറിയുന്നത്.

മമ്മൂക്കയുടെ പ്രകടനം

മമ്മൂക്കയുടെ പ്രകടനം

ചിത്രത്തിലെ വൈഎസ് രാജശേഖര റെഡ്ഡിയായുളള മമ്മൂക്കയുടെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം മമ്മൂക്ക തിളങ്ങിയിരുന്നു.വൈഎസ് ആറായി രൂപസാദൃശ്യം ഒന്നുമില്ലെങ്കിലും ചിത്രത്തിലെ വേഷം മമ്മൂക്ക ഗംഭീരമാക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു കുട്ടനാടന്‍ ബ്ലോഗിനു ശേഷം മമ്മൂക്കയുടെതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണ് യാത്ര.

മഹി വി രാഘവ്

മഹി വി രാഘവ്

ആനന്ദോ ബ്രഹ്മ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. തെലുങ്കില്‍ ഒട്ടേറെ ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോക വ്യാപകമായി 1200ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. വൈഎസ്ആറിന്റെ 1999മുതല്‍ 2004വരെയുളള ജീവിതകാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ ഏകീകരണത്തിനായി വൈഎസ് ആര്‍ നടത്തിയ പദയാത്രയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. സുഹാസി മണിരത്‌നം,ഭൂമിക ചൗള, ആശ്രിത വെമുഗതി തുടങ്ങിയവരാണ് ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X