മമ്മൂട്ടിയുടെ യാത്ര ക്രിസ്മസിനില്ല? റിലീസ് നീട്ടുന്നതിന് പിന്നിലെ കാരണം ഇതോ? കാണൂ!

കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുിയിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയാണ് അദ്ദേഹം മുന്നേറിയത്. സമീപകാല റിലീസുകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാവും. ആന്ധ്ര പ്രദേശിന്‍രെ പ്രിയപ്പെട്ട മുഖ്യമന്ത്രിമാരിലൊരാളായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന യാത്രയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കിലും തമിഴിലുമായൊരുക്കുന്ന സിനിമ ഡിസംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസ് നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തെലുങ്ക് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും തമിഴ് പതിപ്പിന്റെ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരസംഘടനയായ എഎംഎംഎയുടെ റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ഒരാഴ്ച ഉണ്ടയുടെ ചിത്രീകരണം നിര്‍ത്തി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലേക്കാണ് അദ്ദേഹം എത്തുന്നത്.

Mammootty

സജീവ് പിള്ളയുടെ മാമാങ്കം, രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വ്വന്‍, ശ്യാമപ്രസാദ് ചിത്രം, സോഹന്‍ സീനുലാല്‍ ചിത്രം, കോട്ടയം കുഞ്ഞച്ചന്‍ 2, ബിലാല്‍ 2, വമ്പന്‍, ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമായ പതിനെട്ടാം പടി തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പ്രഖ്യാപിച്ചിട്ടുള്ളത്. മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കും വൈഎസ്ആറിനെ ഇത്ര മോനഹരമാക്കി അവതരിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു മഹി വി രാഘവ് പറഞ്ഞത്. വൈഎസ്ാറിന്റെ മകനായ ജഗമോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റിലീസ് നീട്ടിയെന്നറിഞ്ഞതോടെ ആരാധകരും നിരാശയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X