റിലീസിനെത്തിയ പിന്നാലെ മമ്മൂട്ടി ചിത്രം വിവാദത്തില്‍! സിനിമ ഉന്നം വെച്ചത് ഇവരെയോ ആരോപണം ഉയരുന്നു!!
കഴിഞ്ഞ വര്‍ഷം അഞ്ചോളം സിനിമകളായിരുന്നു മമ്മൂട്ടിയുടേതായി റിലീസിനെത്തിയത്. ഇക്കൊല്ലം അടുത്ത് അടുത്ത ദിവസങ്ങളിലായി രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളാണ് റിലീസ് ചെയ്തത്. തമിഴില്‍ നിര്‍മ്മിച്ച പേരന്‍പും തെലുങ്കില്‍ നിര്‍മ്മിച്ച യാത്രയും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് യാത്ര എത്തിയിരിക്കുന്നത്. എല്ലായിടത്ത് നിന്നും നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കിലും റിലീസിന് പിന്നാലെ സിനിമയുടെ പേരില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്നാണ് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് വക്താവ് പറഞ്ഞിരിക്കുകയാണ്. സിനിമ ഉന്നം വെക്കുന്നത് കോണ്‍ഗ്രസിനെയാണെന്നും അദ്ദേഹം പറയുന്നു.

യാത്ര ഒരു ബയോപിക് അല്ല ബയോ ട്രാപ്പ് ആണെന്നാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ രഘുവീര റെഡ്ഡിയുടെ വിമര്‍ശനം. രാജശേഖര റെഡ്ഡി ശരിയായ കോണ്‍ഗ്രസുകാരനാണെന്ന് ചിത്രീകരിക്കാന്‍ സിനിമയുടെ പിന്നണിയിലുള്ളവര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേ സമയം സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തിനും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. തെലുങ്ക് നാട്ടില്‍ വിസ്മയമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ ജീവന്‍ ഇല്ലാതാക്കുന്ന മറ്റൊരു പ്രതിസന്ധി കൂടി റിലീസ് ദിവസം സംഭവിച്ചു. റിലീസിനെത്തിയ ആദ്യ ദിവസം തന്നെ യാത്ര ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുകയാണ്. സിനിമയുടെ ക്വാളിറ്റി പ്രിന്റ് തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications











