മമ്മൂക്ക വീണ്ടും മിന്നിച്ചു! തെലുങ്കില്‍ പോയി മലയാളത്തിന്റെ മെഗാസ്റ്റാര്‍ വീണ്ടും കലക്കി, തിമിർത്തു
Recommended Video

ഓണത്തിന് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രളയം വന്നതോടെ റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ പതിനാലിന് സിനിമ റിലീസിനെത്തും. ഇത്തവണ കുടുംബപ്രേക്ഷകരെ കൈയിലെടുത്ത് തിയറ്ററുകളില്‍ വലിയൊരു ചലനം സൃഷ്ടിക്കാനാണ് കുട്ടനാടന്‍ ബ്ലോഗിന്റെ വരവ്.
ഈ ആഴ്ച മെഗാസ്റ്റാറിന്റെ പിറന്നാള്‍ കൂടിയായതിനാല്‍ അതിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുകയാണ്. അതിനൊപ്പം തെലുങ്ക് സിനിമയില്‍ നിന്നും മറ്റൊരു സമ്മാനം എത്തിയിരിക്കുകയാണ്. മുന്‍പ് പറഞ്ഞിരുന്നത് പോലെ തെലുങ്ക് ചിത്രം യാത്രയില്‍ നിന്നുമാണ് ഒരു സര്‍പ്രൈസ് സമ്മാനം വന്നിരിക്കുന്നത്.

മെഗാസ്റ്റാറിന്റെ പിറന്നാള്‍
1951 സെപ്റ്റംബര്‍ 7 നായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മുട്ടി ജനിച്ചത്. ഇക്കൊല്ലം മമ്മൂക്കയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഫാന്‍സ് അസോസിയേഷനുകള്‍ നേരത്തെ തന്നെ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ വലിയൊരു സര്‍പ്രൈസ് മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് സൂചന.

തെലുങ്കില്‍ തിളങ്ങി ഇക്ക
മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലഭിനയിക്കുന്നുണ്ടെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. മലയാളത്തിലുമൊരു സിനിമയുണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും തെലുങ്ക് സിനിമയിലൂടെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയാവുന്നത്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായ സിനിമ തെലുങ്കില്‍ ഹിറ്റാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ലിറിക്കല്‍ വീഡിയോ എത്തി
യാത്രയില്‍ നിന്നും 'സമര ശങ്കം' എന്ന ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്യുന്ന കാര്യം നേരത്തെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ രണ്ടിന് രാവിലെ 7 മണിയ്ക്കാണ് സിനിമയില്‍ നിന്നും വീഡിയോ പുറത്ത് വരുന്നത്. പറഞ്ഞ വാക്ക് പാലിച്ചെത്തിയ വീഡിയോ ഗാനം തെലുങ്ക് ജനതയെ മാത്രമല്ല മലയാളികളെയും പുളകം കൊള്ളിച്ചിരിക്കുകയാണ്. ' നീ കാണുലലോ.. നീ കാണുലലോ കൊലിമയ്' എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

അത്ഭുതപ്പെടുത്തും..
ഇത്തവണ തെലുങ്ക് സിനിമയില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര ഇതിവൃത്തമാക്കി സിനിമ നിര്‍മ്മിക്കുന്നത്. പുറത്ത് വന്ന വീഡിയോയിലുള്ള ദൃശ്യങ്ങളില്‍ വൈഎസ്ആര്‍ റെഡ്ഡിയായി മാറിയ മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്. ഒപ്പം പദയാത്രയുടെ മനോഹര ഭാഗങ്ങളുമുണ്ട്.

യാത്ര
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് എത്തിയത്. മമ്മൂട്ടി ഇല്ലെങ്കില്‍ ചിത്രത്തില്‍ നാഗാര്‍ജുന നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം പകുതിയായിരിക്കുന്ന യാത്ര മഹി വി രാഘവാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ നിന്നും പോസ്റ്ററുകളും ടീസറുകളും പുറത്തിറക്കി മമ്മൂട്ടി അതിശയിപ്പിച്ചിരുന്നു.

താരങ്ങള്‍
മമ്മൂട്ടിയ്‌ക്കൊപ്പം തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. വൈഎസ്ആര്‍ റെഡ്ഡിയുടെ മകന്‍ ജഗമോഹന്‍ റെഡ്ഡിയായി തമിഴ് നടന്‍ കാര്‍ത്തിയാണ് അഭിനയിക്കുന്നത്. ഒപ്പം റാവു രമേഷ്, അനസൂയ ഭരത്വാജ്. പൊസനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍, ജഗപതി ബാബു എന്നിങ്ങനെയുള്ള താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍താര, ഭൂമിക എന്നിവര്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പലപ്പോഴും വന്നിരുന്നു.

റിലീസിനൊരുങ്ങുന്നു
ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമ അടുത്ത വര്‍ഷം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 2019 ജനുവരിയില്‍ യാത്ര തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് വരുന്നത്. 70 എംഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജയ് ചില്ല, സാക്ഷി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.


Click it and Unblock the Notifications











