മമ്മൂക്കയുടെ യാത്രയില്‍ സൂര്യയ്ക്ക് പകരമായി ഈ താരം! സിനിമ ഫെബ്രുവരിയില്‍

By Midhun Raj

Recommended Video

മമ്മൂക്കയുടെ യാത്രയില്‍ മകനായി ഈ താരം | filmibeat Malayalam

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്ര അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ചിത്രത്തില്‍ മമ്മൂക്കയുടെ മകനായി സൂര്യ,കാര്‍ത്തി,വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ റോളിലേക്കായിരുന്നു സൂപ്പര്‍ താരങ്ങളെ പരിഗണിച്ചിരുന്നത്.

mammootty,

എന്നാല്‍ പിന്നീട് ഈ കഥാപാത്രത്തെ ചിത്രത്തിള്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ ആ കഥാപാത്രം സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വൈഎസ്ആറിന്റെ മകന്റെ വേഷത്തില്‍ ജഗന്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്. രാഷ്ട്രീയത്തില്‍ സജീവമായ ജഗന്‍ ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഫെബ്രുവരി ഏട്ടിനാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു. 1999മുതല്‍ 2004 വരെയുളള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. വൈഎസ് ആറിന്റെ ഭാര്യയുടെ വേഷത്തില്‍ പ്രമുഖ നടി ആശ്രിത വൈമുഗതി എത്തുന്നു.ഇവര്‍ക്കു പുറമെ സുഹാസിനി മണിരത്‌നം ,ഭൂമിക ചൗള തുടങ്ങിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X