വൈഎസ്ആറായി മിന്നിച്ച് മമ്മൂക്ക! യാത്രയ്ക്ക് ഗംഭീര തുടക്കം! ആരാധകരോട് സംവിധായകന്‍ പറഞ്ഞത് കാണൂ
Recommended Video

പേരന്‍പിനു പിന്നാലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമായി 1200ലധികം സ്‌ക്രീനുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരുന്നത്.
തെലുങ്കിലെന്ന പോലെ മലയാളം,തമിഴ് ഭാഷകളിലും ഒരേസമയം ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തെലുങ്കിലെ യുവസംവിധായകരില്‍ ഒരാളായ മഹി വി രാഘവായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മഹി വി രാഘവിന്റെ മേക്കിങ്ങിനും നല്ല കമന്റുകളാണ് വരുന്നത്. അതേ സമയം ചിത്രം കാണാന്‍ എത്തുന്ന ആരാധകരോട് ഒരഭ്യര്‍ത്ഥനയുമായി സംവിധായകന്‍ എത്തിയിരുന്നു.

യാത്ര തിയ്യേറ്റററുകളില്‍
ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. വൈഎസ് ആറിന്റെ 1999മുതല്‍ 2004വരെയുളള ജീവിത കാലഘട്ടത്തിലെ കഥ ചിത്രത്തില്‍ പറയുന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങളെ എകോപിപ്പിക്കാനായി വൈഎസ്ആര്‍ നടത്തിയ പദയാത്രയാണ് ചിത്രത്തില്‍ കാണിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മമ്മൂക്ക വീണ്ടും തെലുങ്കില്‍ തിരിച്ചെത്തിയിരിക്കുന്നത്. വൈഎസ് ആറായുളള താരത്തിന്റെ രൂപമാറ്റത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. അഭിനയസാധ്യതകള്‍ ഏറെയുളള ഒരു കഥാപാത്രവുമായിട്ടാണ് ഇത്തവണ മമ്മൂക്ക തെലുങ്കില്‍ എത്തിയിരിക്കുന്നത്.

മികച്ച പ്രതികരണം
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച സ്വീകരണമായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇന്ത്യയൊട്ടാകെയും വിദേശ രാജ്യങ്ങളിലുമായി വമ്പന്‍ റിലീസായിട്ടാണ് മമ്മൂട്ടിയുടെ യാത്ര ഇന്ന് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങള്‍ വരുന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂക്കയെയും സംവിധായകന്‍ മഹി വി രാഘവിനെയും പ്രശംസിച്ചുകൊണ്ടാണ്
എല്ലാവരും എത്തുന്നത്. ചിത്രത്തില്‍ താരത്തിന്റെ മികച്ച പ്രകടനമാണെന്നും സംവിധായകന്‍ നല്ലൊരു സിനിമ തന്നുവെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നുണ്ട്.

സംവിധായകന്‍റെ അഭ്യര്‍ത്ഥന
അതേസമയം യാത്ര കാണാനെത്തുന്നവരോട് സംവിധായകന്‍ മഹി വി രാഘവ് നടത്തിയ അഭ്യര്‍ത്ഥന വൈറലായിരുന്നു. മമ്മൂക്കയുടെ യാത്ര എന്‍ടി രാമറാവു എന്ന സിനിമയുമായി താരതമ്യം ചെയ്ത് ആരാധകര്‍ തമ്മില്‍ കലഹിക്കരുതെന്നാണ് സംവിധായകന്‍ പറയുന്നത്. ഞങ്ങളുടെ ടീ കഴിയാവുന്നത്ര സിനിമ മികച്ചതാക്കിയിട്ടുണ്ട്. ചിത്രം ഒരുക്കാന്‍ സഹായിച്ച വൈഎസ് ആറിന്റെ കുടുംബത്തോടും നന്ദി പറയുന്നു.

ആരും ആര്‍ക്കും പിന്നിലല്ല
വൈഎസ് രാജശേഖര റെഡ്ഡിയും എന്‍ടിആറും തെലുങ്ക് മണ്ണിന്റെ മക്കളാണ്. നമ്മുക്കെല്ലാം അഭിമാനിക്കാവുന്ന തെലുങ്ക് ഇതിഹാസങ്ങളാണ് അവര്‍. ആരും ആര്‍ക്കും പിന്നിലല്ല. നമ്മുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ അവരെ ആദരിക്കാതിരിക്കാന്‍ കാരണമാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും നമ്മുക്ക് അവരെ ആദരിക്കാം. മഹി വി രാഘവ് വ്യക്തമാക്കി.

തെലുങ്കിലെ ശ്രദ്ധേയ താരങ്ങളും
മമ്മൂക്കയ്‌ക്കൊപ്പം തെലുങ്കിലെ ശ്രദ്ധേയ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അഭിനയിച്ചിരുന്നു. ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം തിളങ്ങിയ ആശ്രിത വെമുഗന്ദിയാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ജഗപതി ബാബു,ഭൂമിക ചൗള,സുഹാസിനി മണിരത്നം തുടങ്ങിയവരും യാത്രയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications