ദുല്‍ഖറിന് മുന്‍പ് മമ്മൂക്ക ആ റെക്കോര്‍ഡ് നേടും! ഈ വര്‍ഷത്തെ ഭാഗ്യതാരം ഇക്കയാണ്, തെലുങ്കിലും വിസ്മയം

നാളെ മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ് റിലീസിനെത്തുകയാണ്. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. 100 ദിവസം പിന്നിട്ട അബ്രഹാമിന്റെ സന്തതികള്‍ ബോക്‌സോഫീസില്‍ വലിയ ചലനമായിരുന്നു സൃഷ്ടിച്ചിരുന്നത്. നാളെ മുതല്‍ കുട്ടനാടന്‍ ബ്ലോഗ് തിയറ്ററുകളില്‍ വലിയൊരു ഓളമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനകം നാലോളം സിനിമകളാണ് ഈ വര്‍ഷം റിലീസിനെത്തിയത്. ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ അണിയറിയില്‍ ഒരുങ്ങുന്ന സിനിമകള്‍ നിരവധിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണ് യാത്ര. മുഖ്യമന്ത്രിയുടെ വേഷത്തിലഭിനയിക്കുന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

യാത്ര

യാത്ര

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് യാത്ര. വൈഎസ്ആര്‍ റെഡ്ഡിയായി മുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് യാത്ര. മഹി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ 70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം

സിനിമയുടെ ഇതിവൃത്തം

2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയാക്കുന്നത്. ഒപ്പം 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആര്‍ റെഡ്ഡി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 147 കിലോമീറ്റര്‍ പദയാത്രയാണ് സിനിമയുടെ ഇതിവൃത്തമായി തിരഞ്ഞെടുത്തിരിക്കുന്നത്. വൈഎസ്ആറായി തകര്‍ത്തഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അതിനുള്ള സൂചനകളെല്ലാം മെഗാസ്റ്റാര്‍ കാണിച്ചിരിക്കുകയാണ്.

 റിലീസിനൊരുങ്ങുന്നു..

റിലീസിനൊരുങ്ങുന്നു..

2019 ജനുവരിയില്‍ യാത്ര തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ജനുവരിയില്‍ അല്ല അതിന് മുന്‍പ് തന്നെ സിനിമ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഡിസംബര്‍ 21 ന് സിനിമ റിലീസ് ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ്. വൈഎസ്ആര്‍ റെഡ്ഡിയുടെ ഏകമകനും വൈഎസ്ആര്‍ സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തിലാണ് യാത്രയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

പ്രതീക്ഷകള്‍ നല്‍കി ടീസറും പോസ്റ്ററും

പ്രതീക്ഷകള്‍ നല്‍കി ടീസറും പോസ്റ്ററും

സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ലിറിക്കല്‍ വീഡിയോയും ശ്രദ്ധേയമായിരുന്നു. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല യാത്ര. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ ഹിറ്റായതിന് പിന്നിലെ കാരണവും അതായിരുന്നു. തെലുങ്ക് നാട്ടിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും സിനിമ റിലീസിനെത്തുന്നതോടെ മമ്മൂട്ടി തരംഗമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 പിറന്നാളിന് പോസ്റ്റര്‍

പിറന്നാളിന് പോസ്റ്റര്‍

സെപ്റ്റംബര്‍ 7 ന് 67-ാം പിറന്നാള്‍ ആഘോഷിച്ച മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി യാത്രയുടെ ടീം എത്തിയിരുന്നു. സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്തിറക്കിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയോടുള്ള സ്‌നേഹം അറിയിച്ചത്.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

മമ്മൂട്ടി വൈഎസ്ആര്‍ റെഡ്ഡിയായി അഭിനയിക്കുമ്പോള്‍ തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങളും സിനിമയിലുണ്ട്. പുലിമുരുകനിലെ വില്ലനായി മലയാളത്തിലെത്തിയ ജഗപതി ബാബുവാണ് മമ്മൂട്ടിയുടെ അച്ഛനായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മകന്റെ വേഷത്തില്‍ തമിഴ് നടന്‍ കാര്‍ത്തിയാണ് അഭിനയിക്കുന്നത്. ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമനത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി മലയാളത്തിന്റെ പ്രിയനടി സുഹാസിനി എത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X