തെലുങ്കിലും ഇക്കയുടെ കൊലമാസ് ആയിരിക്കും! യാത്ര ചിത്രീകരണം പൂര്‍ത്തിയാക്കി ഡിസംബറിലെത്തും!!

മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് യാത്ര. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായ സിനിമ തെലുങ്കില്‍ ഹിറ്റാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര ഇതിവൃത്തമാക്കിയാണ് യാത്ര ഒരുങ്ങുന്നത്. യാത്രയില്‍ നിന്നും 'സമര ശങ്കം' എന്ന ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്ത് ഹിറ്റാക്കിയിരുന്നു. ഇപ്പോള്‍ യാത്രയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

mammootty-s-yatra

ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഡിസംബറില്‍ റിലീസിനെത്തും. വൈഎസ്ആറിന്റെ മകന്‍ ജഗമോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക്്. 70 എംഎം പിക്ചേഴ്സിന്റെ ബാനറില്‍ വിജയ് ചില്ല, സാക്ഷി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

മമ്മൂട്ടിയ്ക്കൊപ്പം തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ആശ്രിത വൈമുഗതിയാ് വൈഎസ്ആറിന്റെ ഭാര്യയായി അഭിനയിക്കുന്നത്. ഭൂമിക ചൗള, സുഹാസിനി, പൊസനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍, ജഗപതി ബാബു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X