മമ്മൂക്ക വീണ്ടും മിന്നിക്കാനുളള വരവാണ്! പേരന്‍പിനു പിന്നാലെ യാത്രയുടെ ട്രെയിലറും!
Recommended Video

മമ്മൂക്കയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സൂപ്പര്‍താരത്തിന്റെ സിനിമ റിലിസിനെത്തുന്നുണ്ട്. മാസ് എന്റര്‍ടെയ്‌നറുകളും കലാമൂല്യമുളള സിനിമകളും ഇതില്‍ ഉള്‍പ്പെട്ടവയാണ്. കഴിഞ്ഞ വര്‍ഷത്തിനേക്കാളും കൂടുതല്‍ റിലീസുകള്‍ നടന്റെതായി ഈ വര്‍ഷം ഉണ്ടാവും.
മമ്മൂക്കയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ചെത്തിയ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇപ്പോഴിതാ പേരന്‍പിനു പിന്നാലെ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലറും വരികയാണ്.

പേരന്‍പിന്റെ ട്രെയിലര്‍
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു പേരന്‍പിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്. മമ്മൂക്കയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. റിലീസ് ചെയ്യുന്നതിനുമുന്‍പായി പേരന്‍പ് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്നു. ഫിലിം ഫെസ്റ്റിവലുകളില്‍ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണത്തിനു ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂക്ക എത്തുന്നത്.

ഫെബ്രുവരിയില്‍
അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയുടെ മകളായി സാധന എന്ന നടിയാണ് അഭിനയിച്ചിരിക്കുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പേരന്‍പ്. മമ്മൂക്കയ്‌ക്കൊപ്പം അഞ്ജലി അമീര്‍,സമുദ്രക്കനി, അഞ്ജലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പിന്നാലെ യാത്ര
പേരന്‍പിന് പിന്നാലെ യാത്രയുടെ ട്രെയിലറും റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമ ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. വൈഎസ് ആര്‍ രാജശേഖര റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു.

യാത്രയിലെ പാട്ടുകളും
ടീസറിനൊപ്പം യാത്രയിലെ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പേരന്‍പ് പോലെ യാത്രയും വലിയ റിലീസായിട്ടാകും കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് എത്തുക. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് പതിപ്പിനു പുറമെ യാത്ര തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.
കാണൂ


Click it and Unblock the Notifications