മമ്മൂക്ക മാസ് ആയത് കേരളത്തിലല്ല, തെലുങ്ക് നാട്ടില്‍ വിസ്മയം തീര്‍ത്ത് മെഗാസ്റ്റാറിന്റെ മാജിക്!
മമ്മൂട്ടി ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്നത് 2019 ല്‍ എത്തുന്ന സിനിമകള്‍ക്ക് വേണ്ടിയായിരുന്നു. 2018 നെക്കാളും മികവുറ്റ സിനിമകള്‍ ഇത്തവണ മെഗാസ്റ്റാര്‍ സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ വര്‍ഷത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമകള്‍ ഫെബ്രുവരിയോടെയാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.
തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച രണ്ട് സിനിമകളാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്നത്. അതില്‍ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കാത്തിരിപ്പുകളെല്ലാം ഫലം നല്‍കുമെന്ന് ട്രെയിലറിലൂടെ മമ്മൂട്ടി വ്യക്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് യാത്രയുടെ ട്രെയിലര്‍.

മമ്മൂട്ടിയുടെ യാത്ര
യാത്ര എന്ന പേരില്‍ മലയാളത്തിലും തെലുങ്കിലുമായി രണ്ട് സിനിമകളാണ് മമ്മൂട്ടിയ്ക്കുള്ളത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലേക്ക് എത്തിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ അവിടെയൊരു കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. സിനിമയില്‍ നിന്നും ഇതിനകം പുറത്ത് വന്ന ടീസറുകളും ട്രെയിലറുകളുമെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത യാത്രയുടെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ മാത്രം 6 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം വ്യൂസാണ് സ്വന്തമാക്കിയത്.

വൈഎസ്ആര്‍ റെഡ്ഡിയുടെ ബയോപിക്ക്
മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്കാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.

റിലീസിനൊരുങ്ങുന്നു
ഈ വര്‍ഷം ആദ്യമെത്തുന്ന മമ്മൂട്ടി ചിത്രമായിരിക്കും യാത്ര. ഫെബ്രുവരി 7 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മഹി വി രാഘവാണ് സംവിധാനം ചെയ്യുന്ന ചിത്രം 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. വൈഎസ്ആര്‍ റെഡ്ഡിയുടെ വേഷത്തിലും സംസാരത്തിലും സ്വഭാവികത കൊണ്ട് വരാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. അതിനാല്‍ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ഫസ്റ്റ് സൂപ്പര്‍ ഹിറ്റ് മൂവി ആയിരിക്കും യാത്ര.

വമ്പന്‍ താരങ്ങള്‍
ആന്ധ്രാക്കാര്‍ വൈഎസ്ആര്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ തകര്‍പ്പന്‍ രൂപമാറ്റം നടത്തി മമ്മൂട്ടി വിസ മയിപ്പിച്ചപ്പോള്‍ യാത്രയിലെ മറ്റ് താരങ്ങളും ഗംഭീര മേക്കോവറാണ് നടത്തിയിരിക്കുന്നത്. വൈഎസ്്ആറിന്റെ ഭാര്യ വേഷത്തിലെത്തുന്നത് തെലുങ്ക് നടി ആശ്രിത വൈമുഗി ആണ്. തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരി ഭൂമിക ചൗള വൈഎസ്ആര്‍ റെഡ്ഡിയുടെ മകളായിട്ടും അഭിനയിക്കുന്നു. വൈഎസ്ആറിന്റെ മന്ത്രി സഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയാണ് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.


Click it and Unblock the Notifications











