തെലുങ്കിൽ മമ്മൂട്ടിയ്ക്ക് വെല്ലുവിളി അവിടുത്തെ താരരാജാവ്!മുഖ്യമന്ത്രിമാര്‍ തമ്മിലാണ് യുദ്ധം..!
വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിച്ച മഹാനടി സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ സിനിമയെ കുറിച്ചിട്ടുള്ള വിശേഷങ്ങള്‍ അറിയാനാണ്.
ഇപ്പോള്‍ പുതിയൊരു വിവരം കൂടി എത്തിയിരിക്കുകയാണ്. മലയാളത്തില്‍ മോഹന്‍ലാലിന്റെ സിനിമകള്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ മത്സരം. എന്നാല്‍ തെലുങ്കിലെത്തിയപ്പോള്‍ അവിടുത്തെ സൂപ്പര്‍ സ്റ്റാറുമായിട്ടാണ്. തെലുങ്ക് സിനിമ അടക്കി വാഴുന്ന താരരാജാവിനെ മമ്മൂട്ടി എങ്ങനെ നേരിടുന്നുവെന്ന് നോക്കാം..

മമ്മൂട്ടിയുടെ സിനിമ
പന്ത്രണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ പേരന്‍പ് എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. ഇനി തെലുങ്കിലേക്ക് എപ്പോള്‍ പോകും എന്നതിനുള്ള ഉത്തരവും പിന്നാലെ തന്നെ എത്തി. മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. യാത്ര എന്ന പേരിട്ടിരിക്കുന്ന സിനിമ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കിയാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് സിനിമയാണ് യാത്ര. തെലുങ്ക് സ്‌റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമടക്കം യാത്രയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഇതോടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു.

ബയോപിക്ക്
മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്രയാണ് ഇതിവൃത്തമാക്കുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതം തന്നെയായിരിക്കും സിനിമയിലുണ്ടാവുക. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. നിലവില്‍ കാസ്റ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. 70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സൂര്യയും..?
യാത്രയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ് നടന്‍ സൂര്യയുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മകന്റെ വേഷത്തില്‍ സൂര്യ അഭിനയിക്കുന്നതായിട്ടായിരുന്നു സൂചന. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നതിലും മമ്മൂട്ടിയുടെ മകന്റെ വേഷത്തില്‍ സൂര്യ അഭിനയിക്കുന്നു എന്നതായിരുന്നു വലിയ കാര്യം. ഔദ്യോഗികമായി റിപ്പോര്‍ട്ടുകളെല്ലാം പുറത്ത് വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ രണ്ട് നായികമാരെ കുറിച്ചും റിപ്പോര്‍ട്ട് വന്നിരുന്നു.

നായികമാര്‍..
ബാഹുബലിയില്‍ ദേവസേനയുടെ ചേട്ടത്തിയുടെ വേഷത്തിലുടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആശ്രിത വെമുഗന്തി. യാത്രയില്‍ വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത് ആശ്രിത വെമുഗന്തിയാണെന്നാണ് റിപ്പോര്‍ട്ട്. ഭരതനാട്യം, കുച്ചിപുടി എന്നിവയില്‍ മികവുറ്റ പ്രകടനം കാഴ്ച വെക്കുന്ന ആശ്രിത നൃത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. വൈഎസ്ആറിന്റെ മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ തെന്നിന്ത്യന്‍ നടി ഭൂമികയാണ് അഭിനയിക്കുന്നത്.

മമ്മൂട്ടിയുമായുള്ള മത്സരം
നിലവില്‍ തെലുങ്കില്‍ രണ്ട് ബയോപിക്കുകളാണ് ഒരുങ്ങുന്നത്. ഒന്ന് വൈഎസ്ആറിന്റെ കഥയാണെങ്കില്‍ മറ്റൊന്ന് എന്‍ടി രാമ റാവുവിന്റെയാണ്. തെലുങ്ക് രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് ഇരുവരും. വൈഎസ്ആര്‍ ആയി മമ്മൂട്ടി അഭിനയിക്കുമ്പോള്‍ എന്‍ടിആര്‍ ആവുന്നത് അദ്ദേഹത്തിന്റെ മകനും സൂപ്പര്‍ സ്റ്റാറുമായ ബാലകൃഷ്ണയാണ്. രണ്ട് സിനിമകളും അടുത്ത വര്‍ഷം സംക്രാന്ത ദിവസം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പുതിയ വിവരം.

എന്‍ടി ആറിന്റെ സിനിമ
നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയില്‍ തിളങ്ങി നിന്ന എന്‍ടി രാമറാവു ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു. എന്‍ടി ആറിന്റെ സിനിമ ഒരുക്കുന്നത് കൃഷ് ജഗര്‍ലമുടിയാണ്. വിദ്യാ ബാലന്‍, റാണ ദഗ്ഗുപതി എന്നിവരും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിവാഹം കഴിച്ച എന്‍ടി ആറിന് പതിനാല് മക്കളുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളും രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി പ്രവര്‍ത്തിക്കുകയാണ്.


Click it and Unblock the Notifications











