മമ്മൂക്കയുടെ യാത്ര പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ യഷ്! ട്രെയിലര്‍ പുറത്തുവിടുന്നത് സൂപ്പര്‍താരം
Recommended Video

പേരന്‍പിന്റെ വിജയത്തിലൂടെ തമിഴിലും മലയാളത്തിലുമായി തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. ഒരിടവേളയ്ക്കു ശേഷം കോളിവുഡില്‍ എത്തിയ താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പേരന്‍പിനു പിന്നാലെ മമ്മൂക്കയുടെ യാത്രയും റിലീസിങ്ങിനൊരുങ്ങുകയാണ്. യാത്രയും മികച്ചൊരു ചിത്രമാകുമെന്ന് തന്നെയാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.
തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലുമായി ഒരേസമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. യാത്രയില്‍ വൈഎസ് ആറായുളള മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ കെജിഎഫ് താരം യഷ് റിലീസ് ചെയ്യുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പേരന്‍പിനു പിന്നാലെ യാത്ര
പേരന്‍പിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് മമ്മൂക്കയുടെ യാത്രയും റിലീസിങ്ങിനൊരുങ്ങുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്നത് യാത്രയിലൂടെയാണ്. തെലുങ്കിലെ മുന്‍നിര താരങ്ങള്‍ ഉണ്ടായിട്ടും സംവിധായകന്‍ മമ്മൂക്കയെ വൈഎസ് ആറായി തിരഞ്ഞെടുത്തത് ശ്രദ്ധേയമായിരുന്നു. ഏറെ അഭിനയസാധ്യതയുളള ഒരു കഥാപാത്രം തന്നെയാണ് യാത്രയില്‍ നടനുളളതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേരന്‍പ് പോലെ മമ്മൂക്കയുടെ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയാകും വൈഎസ് ആറെന്നാണ് എല്ലാവരുടെയും പ്രതീക്ഷകള്‍.

റിലീസ്
ഫെബ്രുവരി ഏഴിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്കിനു പുറമെ മലയാളം,തമിഴ് തുടങ്ങിയ ഭാഷകളിലും വലിയ റിലീസായിട്ടാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. 1999മുതല്‍ 2004 വരയുളള വൈഎസ് ആറിന്റെ ജീവിത കാലഘട്ടമാണ് സിനിമയില്‍ പറയുന്നതെന്നും അറിയുന്നു. വൈഎസ് ആര്‍ നടത്തിയ പദയാത്രയും ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നുണ്ട്.

ട്രെയിലര്‍ നല്‍കിയ ആവേശം
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. മമ്മൂക്കയുടെ തെലുങ്ക് ഡയലോഗുകള്‍ തന്നെയായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചിരുന്നത്. വൈഎസ് ആറിന്റെ രൂപസാദൃശ്യമില്ലെങ്കിലും കഥാപാത്രമായി അദ്ദേഹം മികച്ചുനില്‍ക്കുന്നുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം തെലുങ്കിലെ ശ്രദ്ധേയ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അഭിനയിച്ചിരുന്നു.

മലയാളം ട്രെയിലര്‍
തെലുങ്ക് ട്രെയിലറിനു പിന്നാലെ സിനിമയുടെ മലയാളം ട്രെയിലറും പുറത്തുവരുമെന്നുളള റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. കെജിഎഫിലൂടെ സിനിമാ രംഗത്ത് തിളങ്ങിനില്‍ക്കുന്ന കന്നഡത്തിന്റെ റോക്കിംങ് സൂപ്പര്‍സ്റ്റാര്‍ യഷാണ് യാത്രയുടെ മലയാളം ട്രെയിലര്‍ പുറത്തുവിടുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രെയിലര്‍ ഫെബ്രുവരി നാലിന് ഇറങ്ങുമെന്നാണ് അറിയുന്നത്.

താരനിര
ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം തിളങ്ങിയ ആശ്രിത വെമുഗന്ദിയാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. കൂടാതെ സുഹാസിനി മണിരത്‌നം,ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications