പൃഥ്വിരാജിന് ശേഷം സച്ചിയുടെ ചിത്രത്തില്‍ മമ്മൂട്ടി!
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഇപ്പോള്‍ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണെന്നും അതിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കുകയുള്ളൂവെന്നും സച്ചി പറയുന്നു.
ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഷാഫി-ബിജു മേനോന്‍ ചിത്രത്തിന് വേണ്ടിയാണ് ഡേറ്റ് കൊടുത്തിരിക്കുന്നത്. പക്ഷേ കഥയുടെ ഘടന പൂര്‍ത്തിയായതായി മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്നും സച്ചി പറഞ്ഞു.

തോപ്പില്‍ ജോപ്പന്‍
ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനാണ് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മട്ടി ചിത്രം. ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് കൂടുതലും തോപ്പില്‍ ജോപ്പന്‍ കാണാന്‍ എത്തുന്നത്.

ആദ്യ സംവിധാനം
തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അനാര്‍ക്കലി. പൃഥ്വിരാജ്, ബിജു മേനോന്‍, പ്രിയാല്‍ ഗോര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിരക്കിലാണ്
അനാര്‍ക്കലിക്ക് ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് സച്ചി. ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രം. മറ്റൊന്ന് ഷാഫിയുടെ ബിജു മേനോന്‍ ചിത്രവുമാണ്.

മമ്മൂട്ടിയോട് സംസാരിച്ചിട്ടില്ല
താന്റെ പുതിയ കഥയുടെ ഘടന പൂര്‍ത്തിയായതായി മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്നും സച്ചി പറയുന്നു.


Click it and Unblock the Notifications