മമ്മൂട്ടി പറഞ്ഞു, ഞാന്‍ മലയാളിയെ പോലുണ്ടെന്ന്
മലയാളത്തില്‍ ഇപ്പോള്‍ മലയാളി നായികമാരെക്കാള്‍ അധികം തെന്നിന്ത്യക്കാരായിരിക്കും. സ്വന്തം നടിമാരെ പോലെ മലയാളികള്‍ അവരെ അകമഴിഞ്ഞ് സ്‌നേഹിക്കാന്‍ കാരണം ലുക്കാണ്. ചിലരെ കാണാന്‍ മലയാളികളെ പോലെ തന്നെയുണ്ടാവലും.
അങ്ങനെ ഒരു തന്നിന്ത്യക്കാരിയാണ് മീനാക്ഷി സര്‍ക്കാര്‍. തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയായ മീനാക്ഷി സര്‍ക്കാര്‍ ചട്ടമ്പി നാട് എന്ന ചിത്രത്തിലൂടെയാണ് മലയാളക്കരയാല്‍ എത്തിയത്. മീനാക്ഷി അഭിനയിച്ച ഏക മലയാള സിനിമയും മമ്മൂട്ടി നായകനായ ചട്ടമ്പി നാട് തന്നെ.

ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയുടെ ആ കമന്റ് മീനാക്ഷിയെ നന്നേ രസിപ്പിച്ചത്. എന്നെ കാണാന്‍ മലയാളി പെണ്‍കുട്ടിയെ പോലെ തന്നെയുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അതൊരു വലിയ കോപ്ലിമെന്റാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് മീനാക്ഷി പറഞ്ഞത്.
ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീനാക്ഷി എത്തിയത്. ഇപ്പോള്‍ തമിഴ് സിനിമകളുമായി തിരക്കിലാണ് മീനാക്ഷി സര്‍ക്കാര്‍. തുപ്പാക്കി, വില്ലങ്കം, വെള്ളക്കാര ദുരൈ, സൂദാടി എന്നി തമിഴ് ചിത്രങ്ങളില്‍ മീനാക്ഷി വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications