സൂപ്പര്‍സ്റ്റാര്‍ പദവി എന്താണെന്ന് മമ്മൂട്ടി പറയുന്നു

By Aswathi

എല്ലാ സിനിമാ ഇന്റസ്ട്രിയിലും സൂപ്പര്‍സ്റ്റാറുകളുണ്ട്. മലയാളത്തിന് രണ്ട് സൂപ്പര്‍സ്റ്റാറുകളാണുള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും. മെഗാസ്റ്റാറെന്നും സൂപ്പര്‍സ്റ്റാറെന്നൊക്കെ പറഞ്ഞ് താരങ്ങളുടെ പേരില്‍ തല്ലുകൂടുന്നത് ആരാധകരാണ്.

സൂപ്പര്‍സ്റ്റാറെന്ന പദവി തന്നെയില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. എല്ലാ മേഖലയിലും സൂപ്പര്‍സ്റ്റാറുണ്ട്. ഒരു അഭിമുഖത്തിലാണ് ആരാണ് സൂപ്പര്‍സ്റ്റാറെന്ന ചോദ്യത്തോട് മമ്മൂട്ടി പ്രതികിച്ചത്. സൂപ്പര്‍സ്റ്റാറുകള്‍ എല്ലാകലത്തും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

mammootty

എല്ലാ മേഖലകളിലും സൂപ്പര്‍സ്റ്റാറുകളുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമുള്ളവരെന്നോ സ്വാധീനമുള്ളവരെന്നോ അവരെ പറയാം. സൂപ്പര്‍സ്റ്റാറെന്ന് പറയുന്നത് ഒരു പദവിയല്ലെന്നുമാണ് മമ്മൂട്ടിയുടെ അഭിപ്രായം.

ഇനിയൊരു സൂപ്പര്‍സ്റ്റാറുണ്ടവില്ല എന്ന് പറയുന്നതും വെറുതെയാണ്. ഇതൊക്കെ എല്ലയ്‌പ്പോഴും പറയുന്നുണ്ട്. നമ്മള്‍ പഠിക്കുന്ന കാലത്ത്, അതാണ് ഏറ്റവും നല്ലതെന്ന് പറയും. പിന്നീട്‌നമ്മുടെ മക്കളും അവിടെ പഠിക്കും, നല്ല വിദ്യാഭ്യാസം നേടും. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതൊന്നും ഒരിക്കലും അവസാനമില്ലെന്നും അവസാനിക്കണമെങ്കില്‍ ലോകം അവസാനിക്കണമെന്നുമാണ് മമ്മൂട്ടി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X