പത്തേമാരിക്ക് ശേഷം മമ്മൂട്ടിയും സലീം അഹമ്മദും വീണ്ടും? മെഗാസ്റ്റാറിനൊപ്പം സംവിധായകന്‍ ഒന്നിക്കുന്നു

By Midhun Raj

ഉണ്ടയുടെ വിജയത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം നാല് വിജയ സിനിമകളുമായിട്ടാണ് സൂപ്പര്‍താരം മുന്നേറികൊണ്ടിരിക്കുന്നത്. മൂന്ന് ഭാഷകളില്‍ വ്യത്യസ്ത സിനിമകള്‍ ചെയ്തുകൊണ്ടാണ് മമ്മൂക്ക വീണ്ടും തിളങ്ങിനില്‍ക്കുന്നത്. ഇനിയും നിരവധി സിനിമകള്‍ മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങാനിരിക്കുകയാണ്.

ചരിത്ര സിനിമ മുതല്‍ മാസ് എന്റര്‍ടെയ്‌നറുകള്‍ വരെ നീളുന്ന ലിസ്റ്റാണ് നടനുളളത്. എല്ലാ സിനിമകളിലും ഇതുവരെ ചെയ്യാത്ത തരം കഥാപാത്രങ്ങളാണ് മമ്മൂക്ക ചെയ്തുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ നടന്റെ പുതിയൊരു സിനിമയെക്കുറിച്ച് കൂടി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മമ്മൂട്ടി-സലീം അഹമ്മദ് കൂട്ടുകെട്ട്

മമ്മൂട്ടി-സലീം അഹമ്മദ് കൂട്ടുകെട്ട്

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും സംവിധായകന്‍ സലീം അഹമ്മദും. സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്നിറങ്ങിയ പത്തേമാരിയാണ് ഈ കുട്ടുകെട്ടില്‍ ശ്രദ്ധേയമായി മാറിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം തിയ്യേറ്ററുകളിലും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു പത്തേമാരി. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനംകൊണ്ടായിരുന്നു പത്തേമാരി ശ്രദ്ധിക്കപ്പെട്ടിരുന്നത്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായും പത്തേമാരിയിലെ പളളിക്കല്‍ നാരായണന്‍ മാറിയിരുന്നു.

പളളിക്കല്‍ നാരായണന്‍

പളളിക്കല്‍ നാരായണന്‍

മികച്ച നടനടക്കം നിരവധി പുരസ്‌കാരങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. 2015ല്‍ പുറത്തിറങ്ങിയ പത്തേമാരി ആ വര്‍ഷത്തെ മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുളള ദേശീയ അവാര്‍ഡും നേടിയിരുന്നു. പ്രവാസി ജീവിതം നയിച്ചിരുന്ന പളളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു മമ്മൂക്ക കാഴ്ചവെച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, ജുവല്‍ മേരി, സിദ്ധിഖ്, ജോയി മാത്യു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു.

പുതിയ സിനിമ

പുതിയ സിനിമ

പത്തേമാരിക്ക് ശേഷം മമ്മൂട്ടി സലീം അഹമ്മദ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ കൂടി വരുന്നത്. മമ്മൂട്ടി സലീം അഹമ്മദ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ക്ലാസ് ചിത്രം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് അറിയുന്നത്. ഈ കുട്ടുകെട്ട് വീണ്ടും വിജയമാവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു

ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു

അതേസമയം സലീം അഹമ്മദിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു തിയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ടൊവിനോ തോമസ് നായകനായ ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. സിനിമയ്ക്കുളളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ടൊവിനോയ്‌ക്കൊപ്പം ശ്രീനിവാസന്‍,സിദ്ധിഖ്,സലീംകുമാര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X