»   » രണ്ട് സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ഒരേ ഗെറ്റപ്പ്; സംവിധായകര്‍ തമ്മില്‍ മത്സരമായി!!

രണ്ട് സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ഒരേ ഗെറ്റപ്പ്; സംവിധായകര്‍ തമ്മില്‍ മത്സരമായി!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച രണ്ട് ചിത്രങ്ങളാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്രയും ജോഷി സംവിധാനം ചെയ്ത നിറക്കൂട്ടും. 1985 ല്‍ പുറത്തിറങ്ങിയ ഈ രണ്ട് ചിത്രങ്ങളും എട്ട് ദിവസത്തെ വ്യത്യാസത്തിലാണ് തിയേറ്ററിലെത്തിയത്. ഇരു ചിത്രങ്ങളിലും മമ്മൂട്ടിയ്ക്ക് ഒരേ ഗെറ്റപ്പായിരുന്നു. എന്താണ് അതിന്റെ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ?

മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

നിറക്കൂട്ടിലെ ഗെറ്റപ്പ്

നിറക്കൂട്ട് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് വ്യത്യസ്തമായിരിക്കണം എന്ന് ആദ്യമേ ജോഷിയും ടീമും തീരുമാനിച്ചതായിരുന്നു. അതുകൊണ്ട് ജയില്‍പ്പുള്ളിയായ രവിവര്‍മ്മയുടെ കഥാപാത്രത്തിന് രൂപവും ഭാവവും ഡിസൈന്‍ ചെയ്യാന്‍ പോസ്റ്റര്‍ ഡിസൈനര്‍ ഗായത്രി അശോകനെ ഏല്‍പ്പിച്ചു. മുടി പറ്റവെട്ടി കുറ്റിത്താടി വച്ചുള്ള രൂപം മമ്മൂട്ടിക്കായി അശോകന്‍ ഡിസൈന്‍ ചെയ്തു.

യാത്രയുടെ സെറ്റില്‍

നിറക്കൂട്ടിന് വേണ്ടി അശോകന്‍ ഡിസൈന്‍ ചെയ്ത രൂപം മമ്മൂട്ടിയ്ക്കും ജോഷിയ്ക്കും നന്നായി ഇഷ്ടപ്പെട്ടു. നിറക്കൂട്ടിന്റെ ചര്‍ച്ചയുടെ സമയത്ത് മമ്മൂട്ടി ബാലു മഹേന്ദ്രയുടെ യാത്ര എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. നിറക്കൂട്ടിന്റെ ചര്‍ച്ചയ്ക്കായി ജോഷി ബാംഗ്ലൂരില്‍ ഷൂട്ട് നടക്കുന്ന യാത്രയുടെ സെറ്റിലെത്തി. നിറക്കൂട്ടിലെ മമ്മൂട്ടിയുടെ ലുക്ക് ബാലു മഹേന്ദ്രയ്ക്കും ഇഷ്ടമായി.

യാത്രയിലും ആ ലുക്ക്

യാത്ര എന്ന ചിത്രത്തിലും മമ്മൂട്ടി ഒരു ജയില്‍ പുള്ളിയായിട്ടായിരുന്നു എത്തുന്നത്. അശോകന്‍ ഡിസൈന്‍ ചെയ്ത രൂപം ഇഷ്ടപ്പെട്ട ബാലു മഹേന്ദ്ര തന്റെ ചിത്രത്തിലും മമ്മൂട്ടിയ്ക്ക് അതേ ലുക്ക് തന്നെ മതി എന്ന് തീരുമാനിച്ചു.

നിറക്കൂട്ട് മത്സരിച്ചു ചെയ്തു

യാത്രയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി നിറക്കൂട്ടിന്റെ സെറ്റിലെത്തിയപ്പോള്‍ ജോഷിയും മറ്റ് അംഗങ്ങളും ഞെട്ടി. തങ്ങള്‍ ഡിസൈന്‍ ചെയ്ത സ്‌കെച്ച് മറ്റൊരു ചിത്രത്തില്‍ വന്നാല്‍ അത് സിനിമയെ ബാധിയ്ക്കും എന്ന് മനസ്സിലാക്കിയ ജോഷി നിറക്കൂട്ട് ആദ്യം തിയേറ്ററിലെത്തിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ രാവും പകലും കഷ്ടപ്പെട്ട് യാത്രയ്ക്ക് മുമ്പ് നിറക്കൂട്ട് തിയേറ്ററിലെത്തിച്ചു.

എട്ട് ദിവസത്തെ വ്യത്യാസത്തില്‍

യാത്രയ്ക്ക് മുമ്പ് നിറക്കൂട്ട് തിയേറ്ററിലെത്തി. 1985 സെപ്റ്റംബര്‍ 12 ന് നിറക്കൂട്ടും, സെപ്റ്റംബര്‍ 20 ന് യാത്രയും തിയേറ്ററിലെത്തി. മമ്മൂട്ടിയുടെ ഗെറ്റപ്പ് സിനിമയെ ബാധിച്ചില്ല. രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി.

മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
Mammootty in same get up in two movies, directors in competition

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam