മമ്മൂട്ടിയെ നായകനാക്കിയുളള സത്യന്‍ അന്തിക്കാട് ചിത്രം! തിരക്കഥാകൃത്തായി ഇക്ബാല്‍ കുറ്റിപ്പുറം
ഞാന്‍ പ്രകാശന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസിലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ സിനിമ ഒരുക്കിയിരുന്നത്. ഞാന്‍ പ്രകാശനു ശേഷം മമ്മൂട്ടിക്കൊപ്പമാണ് സത്യന്‍ അന്തിക്കാട് ഒന്നിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ പ്രശസ്ത തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറമാണ് സിനിമയ്ക്ക് വേണ്ടി കഥയെഴുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മുന്‍ചിത്രങ്ങളായ ഇന്ത്യന്‍ പ്രണയകഥയ്ക്കും ജോമോന്റെ സുവിശേഷങ്ങള്‍ക്കും സ്‌ക്രിപ്റ്റ് ഒരുക്കിയത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു.

വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം സത്യന്‍ അന്തിക്കാട് ചെയ്യുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെയാകും ഷൂട്ടിംഗ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് ശ്രീധരന്റെ ഒന്നാംതിരുമുറിവ്, അര്‍ത്ഥം, കളിക്കളം, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളായിരുന്നു മമ്മൂട്ടി-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











