»   » മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശ്രീനിവാസനും, അതേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശ്രീനിവാസനും, അതേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി സത്യന്‍ അന്തിക്കാട് ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടി ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നവയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു.

എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണത്രേ. അതേ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോളാന്തര വാര്‍ത്ത എന്ന ചിത്രത്തിലൂടെ മൂവരും ഇങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ശോഭന, ശ്രീനിവാസന്‍, കനക എന്നിവരാണ് അഭിനയിച്ചത്. തുടര്‍ന്ന് വായിക്കൂ.

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശ്രീനിവാസനും, അതേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും

മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രങ്ങള്‍ കുറവായിരുന്നു. മോഹന്‍ലാലിനെയും ജയറാമിനെയും നായകാനാക്കി ചിത്രങ്ങള്‍ ഒരുക്കുന്നതു പോലെ അത്ര എളുപ്പമല്ല മമ്മൂട്ടിയെ നായകനാക്കാന്‍ എന്നും സത്യന്‍ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു.

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശ്രീനിവാസനും, അതേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും

നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഗോളാന്തരവാര്‍ത്ത, കനല്‍ക്കാറ്റ്, കളിക്കളം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഒരാള്‍ മാത്രം എന്നിവായാണ് ഇതുവരെയുണ്ടായിട്ടുള്ള മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. അതില്‍ ഒരാള്‍ മാത്രം എന്ന ചിത്രമാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശ്രീനിവാസനും, അതേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും

1993ല്‍ പുറത്തിറങ്ങിയ ഗോളാന്തര വാര്‍ത്ത എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി- സത്യന്‍ അന്തിക്കാടിനൊപ്പം ശ്രീനിവാസന്‍ വീണ്ടും ഒന്നിക്കുന്നു. ഇതൊരു കുടുംബ ചിത്രമാണെന്നാണ് അറിയുന്നത്.

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശ്രീനിവാസനും, അതേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും

2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു.

English summary
After a long gap, top-rung director Sathyan Anthikad would be making a film with Mammootty in the lead. Sreenivasan will write the story and dialogues for the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam